റേറ്റിംഗില്‍ ഏഷ്യാനെറ്റ് മൂവീസ് ചാനല്‍ മുന്നില്‍; മഴവില്‍ മനോരമയും, ഫ്ലവേഴ്സും പിന്തള്ളപ്പെട്ടു

channelപുതിയ ബാര്‍ക്ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) റേറ്റിംഗില്‍ ഏഷ്യനെറ്റ് മൂവീസിന് മുന്നേറ്റം. രണ്ടാം സ്ഥാനത്തേക്കാണ് ഇതാദ്യമായി ഏഷ്യാനെറ്റ് മൂവിസ് ഉയര്‍ന്നത്. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിര്‍ണ്ണായ മത്സരങ്ങള്‍ കഴിഞ്ഞ ദിവസം ആഴ്ച്ച നടന്നതാണ് ഏഷ്യാനെറ്റ് മൂവീസിന് തുണയായത്.

അതെ സമയം ബാര്‍ക്ക് റേറ്റിംഗില്‍ പതിവ് പോലെ ഏഷ്യാനെറ്റ് മറ്റുചാനലുകളെക്കാള്‍ ബഹുദൂരം മുന്നിലെത്തി. ഏഷ്യാനെറ്റും ഏഷ്യാനെറ്റ് മൂവിസിനും പിന്നാലെ സൂര്യ ടിവിയും ഫ്‌ളവേഴ്‌സ് ടിവിയും ഇടംപിടിച്ചപ്പോള്‍ മഴവില്‍ മനോരമ തുടര്‍ച്ചയായി രണ്ടാം വാരവും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

തുടക്കത്തില്‍ ഏഷ്യാനെറ്റ് മൂവീസ് അഞ്ചാം സ്ഥാനത്തായിരുന്നു. ഇടയ്ക്ക് നാലാം സ്ഥാനത്തേക്ക് വന്നിരുന്നു. റെഗുലറായി നാലാം സ്ഥാനത്തോ അഞ്ചാം സ്ഥാനത്തോ ആയാണ് മൂവീസ് ചാനലിന്റെ സ്ഥാനം. ഐഎസ്എല്‍ വന്നതോടെയാണ് മൂന്നാം സ്ഥാനത്ത് വന്നത്. മലയാളം കമന്ററിക്കൊപ്പം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സംപ്രേഷണം ചെയ്തതും സംപ്രേഷണം ചെയ്യുന്ന സമയവും ഗുണം ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഐഎസ് എല്ലിന് നല്ല വ്യൂവര്‍ഷിപ്പ് ഉണ്ട്.

ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലില്‍ പരിപാടികളുടെ നിലവാരം തന്നെയാണ് ആധിപത്യത്തിന് കാരണം. ഫെസ്റ്റിവല്‍ സീസണില്‍ ഏഷ്യാനെറ്റിന് തുടക്കം മുതല്‍ മേധാവിത്വം നിലനിര്‍ത്താനായിട്ടുണ്ട്.

44ാം വാരത്തില്‍ 948 പോയന്റ് ഉണ്ടായിരുന്ന ഏഷ്യാനെറ്റ് 45ാം വാരം 999.22 പോയന്റായി റേറ്റിംഗ് മെച്ചപ്പെടുത്തി. ഏഷ്യാനെറ്റ് മൂവീസ് 249 പോയന്റില്‍ നിന്ന് 259 പോയന്റായി പുതിയ വാരം ഉയര്‍ന്നു. അതെസമയം മൂന്നാം സ്ഥാനത്തെത്തിയ സൂര്യ ടിവിയ്ക്ക് റേറ്റിംഗില്‍ പിന്നെയും ഇടിവ് സംഭവിച്ചു. 237 പോയന്റ് 227.76 ആറ് ആയാണ് കുറഞ്ഞത്.

ഏറ്റവും വലിയ നഷ്ടം ഫ്‌ളവേഴ്‌സ് ചാനലിലാണ്. 44ാം വാരം 253 പോയന്റുമായി രണ്ടാം സ്ഥാനത്ത് തിളങ്ങി നിന്ന ചാനല്‍ 219.33 പോയന്റായി നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. മഴവില്‍ മനോരമ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വാരത്തെ 204 പോയന്റില്‍ നിന്ന് ഈ വാരം 214. 81 പോയന്റായി റേറ്റിംഗ് ഉയര്‍ന്നു.

കിരണ്‍ ടിവി (200.7), ഏഷ്യാനെറ്റ് പ്ലസ് (129.53), കൊച്ചു ടിവി (90.48), കൈരളി (84.50), സൂര്യ മ്യൂസിക്ക് (57.67), വി ടിവി (48.10), അമൃത ടിവി (42.90), ജനം ടിവി (11.55), കപ്പ ടിവി (9.33) എന്നിങ്ങനെയാണ് മറ്റ് വിനോദ ചാനലുകളുടെ റേറ്റിംഗ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment