Flash News

കറന്‍സികള്‍ അസാധുവാക്കിയ നടപടിയി മൂലം പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണണം: ഫൊക്കാന

November 18, 2016

fokana-new-officials1ന്യൂയോര്‍ക്ക്: ഇന്ത്യാ ഗവൺമെന്റ് 1000 ത്തിന്റെയും, 500 ന്റെയും കറന്‍സികള്‍ അസാധുവാക്കിയ നടപടിമൂലം പ്രവാസികൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് അമേരിക്കയിലെ പ്രവാസി സംഘടനളുടെ സംഘടനയായ ഫൊക്കാന പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ധനകാര്യ മന്ത്രി അരുൺ ജെയ്‌റ്റിലിയുമായി ബന്ധപ്പെടുകയും, ഇന്ത്യൻ എംബസി വഴി കറന്‍സികള്‍ മാറ്റുവാനോ അല്ലെങ്കിൽ പ്രവാസി ഇന്ത്യക്കാർ എന്നാണോ ഇന്ത്യയിൽ എത്തുന്നത് അന്ന് മാറികൊടുക്കുവാൻ ഉള്ള സാവകാശം കൊടുക്കണമെന്നും ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ചു പ്രധാനമന്ത്രിയെ നേരിട്ട് കാണുവാനും പാർലമെന്റിൽ ഇതു അവതരിപ്പിക്കുവാനും വേണ്ടി എം.ബി. രാജേഷ് – എം.പി. യുമായി പ്രവാസി നേതാക്കൾ കൂടിക്കാഴ്ച നടത്തുകയും ചെയ്‌തു. പ്രവാസികളുടെ പ്രശനത്തിനു പരിഹാരമുണ്ടാക്കാന്‍ വേണ്ടതെല്ലാം ചെയ്യാമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്‌തു.

ഇന്ത്യാ ഗവര്‍മെന്റ് 1000-ത്തിന്റെയും, 500ന്റെയും കറന്‍സികള്‍ അസാധുവാക്കിയ പ്രഖ്യാപനം അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിൽ അമ്പരപ്പും ആശങ്കയും ഉണ്ടാക്കി. നാട്ടിൽ നിന്ന് വരുമ്പോഴും, തിരികെ പോകുബോഴുമുള്ള ആവശ്യത്തിന് വേണ്ടി അമേരിക്കയിലെ മിക്ക പ്രവാസി ഇന്ത്യക്കാരുടെയും കൈയ്യില്‍ ഇന്ത്യൻ കറന്‍സികള്‍ ഉണ്ട്. ചെറിയ തുകയാണെങ്കിലും ഇന്ത്യന്‍ കറന്‍സികള്‍ കൈവശമുള്ളവര്‍ ഈ വരുന്ന ഡിസംബര്‍ 30-നകം അത് മാറ്റിയെടുക്കേണ്ടതായി വരുന്നു. ഈ വര്‍ഷം ഡിസംബര്‍ 30 നകം നാട്ടില്‍ പോകാത്തവര്‍ ഈ പണം എങ്ങനെ മാറുമെന്ന ആശങ്കയിലാണ് പ്രവാസികള്‍. അന്തരാഷ്ട്ര ധനവിനിമയ സ്ഥാപനങ്ങള്‍ വഴി ഇതിന് സൗകര്യമുണ്ടാക്കണമെന്നാണ് പ്രവാസി ലോകം ആവശ്യപ്പെടുന്നത്.

അമേരിക്കയിൽ തന്നെ കറന്‍സികള്‍ മാറി എടുക്കാനുള്ള സൗകര്യം എത്രയും പെട്ടെന്നു തന്നെ നടപ്പാക്കണമെന്ന് ഫൊക്കാനക്കുവേണ്ടി തമ്പി ചാക്കോ-പ്രസിഡന്റ്, ഫിലിപ്പോസ് ഫിലിപ്പ്-ജനറല്‍ സെക്രട്ടറി, ഷാജി വര്‍ഗീസ്- ട്രഷറര്‍, ജോയ് ഇട്ടന്‍-എക്‌സി. വൈസ് പ്രസിഡന്റ്, ജോർജി വർഗിസ് ട്രസ്റ്റീ ബോർഡ് ചെയർമാൻ, ഫൌണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ എന്നിവർ അഭ്യർഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top