Flash News

ഭക്തിയുടെ നിറവില്‍ മണ്ഡലപൂജയ്‌ക്കൊരുങ്ങി അരിസോണ

November 18, 2016

ayyappalogoഅരിസോണ: അയ്യപ്പസ്വാമി മണ്ഡലകാലത്തോടനുബന്ധിച്ചു അരിസോണയിയിലെ അയ്യപ്പഭക്തര്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള വ്രതാനുഷ്ടാനവും ഭജനയും അയ്യപ്പപൂജയും വൃശ്ചികം 1 മുതല്‍ 41 ദിവസക്കാലം (നവംബര്‍ 16 മുതല്‍ ഡിസംബര്‍ 26വരെ) നടത്തുന്നു. ഈ മണ്ഡലകാലദിനങ്ങളില്‍ അരിസോണയിലുള്ള വിവിധ ക്ഷേത്രങ്ങളില്‍ വെച്ചും ഭക്തജനങ്ങളുടെ ഭവനങ്ങളില്‍ വെച്ചും അയ്യപ്പഭജനയുംപൂജയും നടക്കും.

മണ്ഡലകാല വ്രതാരംഭത്തിനു തുടക്കം കുറിച്ചുകൊണ്ട് നവംബര്‍ 20 ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ഭാരതീയ ഏകതാമന്ദിറില്‍ വച്ച് അയ്യപ്പഭജന, ദീപാരാധന, പടിപൂജ എന്നിവ നടത്തുന്നു. അയ്യപ്പ സമാജ് അരിസോണയുടെ ആഭിമുഖൃത്തില്‍ നടക്കുന്ന പൂജാദികര്‍മ്മങ്ങളിലും ഭജനയിലും പങ്കുചേര്‍ന്നു കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ ഐശ്വര്യാനുഗ്രഹങ്ങളും മോക്ഷവും നേടാന്‍ ലഭിക്കുന്ന ഈ അത്യപൂര്‍വ അവസരം എല്ലാ അയ്യപ്പ വിശ്വാസികളും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു തിരുവല്ല (623 455 1553), ഡോ. ഹരികുമാര്‍ കളീക്കല്‍ (480 381 5786), ശ്രീപ്രസാദ് (480 620 9334), സുധീര്‍ കൈതവന (4802467546). www.ayyappasamaj.org

ekta-mandir2016


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top