Flash News

കാതോലിക്കയുടെ അധികാരപരിധി ഇന്ത്യയില്‍ മാത്രമെന്ന് പാത്രിയാര്‍ക്കീസ് ബാവ

November 19, 2016

aprem-djvilയാക്കോബായ സഭാ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അധികാരപരിധി ഇന്ത്യയില്‍ മാത്രമെന്ന് പാത്രിയാര്‍ക്കീസ് ബാവയുടെ കല്‍പന. യാക്കോബായ സഭയുടെ ഇംഗ്ളണ്ടിലെ പാത്രിയാര്‍ക്കല്‍ വികാരി സഖറിയാസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തക്കെതിരെ ഒരുവിഭാഗം നടത്തുന്ന അണിയറ നീക്കങ്ങള്‍ക്കെതിരെയാണ് സഭാ മേലധ്യക്ഷന്‍കൂടിയായ പാത്രിയാര്‍ക്കീസ് ബാവയുടെ കല്‍പന.

ഇംഗ്ളണ്ടിലെ സംഭവങ്ങളെക്കുറിച്ചും പരാതികളെക്കുറിച്ചും അന്വേഷിക്കാന്‍ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ദിയസ്കോറസ്, മാത്യൂസ് മാര്‍ തിമോത്തിയോസ് എന്നിവരെ നിയോഗിച്ചിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് കല്‍പന. ഇതിലാണ് കാതോലിക്ക ബാവയുടെ അധികാരപരിധി ഇന്ത്യയില്‍ മാത്രമാണെന്നും വിദേശ ഭദ്രാസനങ്ങളുടെ അധികാരത്തില്‍ ഇടപെടരുതെന്നും ബാവ നിര്‍ദേശിച്ചത്. ഇതിനാധാരമായി മൂന്ന് കാര്യങ്ങളാണ് കല്‍പനയില്‍ ചൂണ്ടിക്കാട്ടുന്നത്. 1980ല്‍ ഡമസ്കസിലെ സെന്‍റ് ജോര്‍ജ് കത്തീഡ്രലില്‍ ചേര്‍ന്ന സഭയുടെ ആഗോള സുന്നഹദോസ് തീരുമാനം, 2002 ജൂലൈ 26 ന് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ ഇന്ത്യയുടെ മാത്രം കാതോലിക്കയായി വാഴിച്ചത്, മലങ്കര സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ അംഗീകരിച്ച 2002ലെ സഭാഭരണഘടനയിലെ 20ാം വകുപ്പ് എന്നിവയാണത്.

ഇംഗ്ളണ്ടിനുവേണ്ടി താന്‍ നിര്‍ദേശിച്ച ഭരണഘടനാ ഭേദഗതി അംഗീകരിക്കാത്തവരെ താനും അംഗീകരിക്കില്ലെന്നും പാത്രിയാര്‍ക്കീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മെത്രാപ്പോലീത്തമാരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പാത്രിയര്‍ക്കീസ് ബാവക്ക് പരാതി നല്‍കിയതിനത്തെുടര്‍ന്നാണ് ഇടുക്കി ഭദ്രാസനാധിപന്‍കൂടിയായ സഖറിയാസ് മാര്‍ പീലക്സിനോസ് പ്രാദേശിക നേതൃത്വത്തിന്‍െറ കണ്ണിലെ കരടായത്.

പാത്രിയാര്‍ക്കീസ് ബാവ ഇദ്ദേഹത്തിന് ഇംഗ്ളണ്ടിന്‍െറ ചുമതലകൂടി നല്‍കിയതോടെ പ്രാദേശിക നേതൃത്വത്തെ അനൂകൂലിക്കുന്നവര്‍ അവിടെയും എതിര്‍പ്പുമായി രംഗത്തുവന്നു. മലങ്കരയില്‍നിന്നുളള കുടിയേറ്റക്കാരാണ് അവിടെ സഭാവിശ്വാസികളെന്നതിനാല്‍ ഇദ്ദേഹം പങ്കെടുക്കുന്ന യോഗങ്ങളില്‍ ബഹളമുണ്ടാക്കലും സാമൂഹികമാധ്യമങ്ങള്‍ വഴി അസഭ്യപ്രചാരണവും ശക്തമായിരുന്നു. തര്‍ക്കത്തത്തെുടര്‍ന്ന് എല്ലാ വര്‍ഷവും നടത്താറുളള കുടുംബസംഗമവും വിദ്യാര്‍ഥി സംഗമവും ഈ വര്‍ഷം നടത്താന്‍ കഴിയാത്ത കാര്യവും പാത്രിയാര്‍ക്കീസ് കല്‍പനയില്‍ ചൂണ്ടിക്കാട്ടി. ഒടുവില്‍ ഇംഗ്ളണ്ടിനുവേണ്ടി പാത്രിയാര്‍ക്കീസ് ബാവ നിര്‍ദേശിച്ച ഭരണഘടനാഭേദഗതി അംഗീകരിക്കാന്‍ ചേര്‍ന്ന ഭദ്രാസന കൗണ്‍സില്‍ യോഗവും ബഹളത്തില്‍ കലാശിച്ചതോടെയാണ് സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മെത്രാപ്പോലീത്തന്‍ സമിതിയെ നിയോഗിച്ചത്.

അന്തരിച്ച പാത്രിയാര്‍ക്കീസ് ബാവയുടെ കാലത്ത് വിദേശ ഭദ്രാസനങ്ങളിലടക്കം കാതോലിക്ക ബാവ ഇടപെടല്‍ നടത്തിയിരുന്നു. ഇപ്പോഴത്തെ പാത്രിയാര്‍ക്കീസ് ബാവ സഭാമേലധ്യക്ഷനായി വന്നതോടെയാണ് ഇതിന് തടയിട്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top