Flash News

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍െറയും പേരില്‍ ചികിത്സാ സഹായം വാഗ്ദാനംചെയ്ത് ദമ്പതികള്‍ ഏഴ് പവന്‍ സ്വര്‍ണവും 23,000 രൂപയും തട്ടി

November 19, 2016

malayalam-daily-news-thump-1-2തിരുവനന്തപുരം: വൃക്കരോഗിക്ക് ചികിത്സാധനസഹായം വാഗ്ദാനം ചെയ്ത് ദമ്പതികള്‍ ഏഴ് പവന്‍ സ്വര്‍ണവും 23,000 രൂപയും കവര്‍ന്നതായി പരാതി. പത്തനംതിട്ട റാന്നി സ്വദേശി ജയകുമാറാണ് പരാതിക്കാരന്‍.

വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ജയകുമാര്‍ ദിവസങ്ങള്‍ക്കുമുമ്പ് വൃക്ക ആവശ്യമുണ്ടെന്നുകാട്ടി പത്രങ്ങളിലൂടെ പരസ്യം ചെയ്തിരുന്നു. പരസ്യം കണ്ട് കൊല്ലം അഞ്ചല്‍ സ്വദേശികളായ സനല്‍, മഞ്ജു എന്നിവര്‍ ജയകുമാറിനെ ബന്ധപ്പെടുകയും ഇവര്‍ റാന്നിയിലുള്ള ജയകുമാറിന്‍െറ വീട്ടിലത്തെുകയും ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധന നടത്തുകയും ചെയ്തു.

വൃക്ക മാറ്റിവെക്കുന്നതിനുള്ള ചെലവിനായി പണം സംഘടിപ്പിച്ചു തരാമെന്നും സിനിമാതാരങ്ങളായ മോഹന്‍ലാലുമായും മമ്മൂട്ടിയുമായും തങ്ങള്‍ക്ക് ബന്ധമുണ്ടെന്നും ഇവര്‍ ചികിത്സക്ക് സഹായം നല്‍കുമെന്നും ഇവര്‍ വിശ്വസിപ്പിച്ചു. പണം സംഘടിപ്പിക്കാനെന്ന പേരില്‍ വെള്ളിയാഴ്ച റാന്നിയില്‍ നിന്ന് ജയകുമാറിനെയും കുടുംബത്തെയുംകൂട്ടി ടാക്സിയില്‍ തിരുവനന്തപുരത്തേക്കുവന്നു. ചെലവിനായി കുറച്ചുപണവും ആറ്റുകാല്‍ അമ്പലത്തില്‍ പൂജിക്കാനായി സ്വര്‍ണവും കരുതാന്‍ ദമ്പതിമാര്‍ പറഞ്ഞതനുസരിച്ച് സ്വര്‍ണ ലോക്കറ്റുകളും മാലയും പണവുമടങ്ങിയ ബാഗുമായാണ് ജയകുമാറും കുടുംബവും ഇവരോടൊപ്പം റാന്നിയില്‍നിന്ന് പുറപ്പെട്ടത്.

പി.എം.ജി എത്തിയപ്പോള്‍ മോഹന്‍ലാല്‍ മാസ്കറ്റ് ഹോട്ടലില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ടെന്നും ധനസഹായത്തിനായി അദ്ദേഹത്തെ കണ്ട് സംസാരിക്കണമെന്നും ജയകുമാറിനോട് പറഞ്ഞു. തുടര്‍ന്ന് ക്ഷേത്രത്തില്‍ പൂജിക്കാനായി ജയകുമാറില്‍നിന്ന് സ്വര്‍ണം വാങ്ങിയശേഷം ഇവര്‍ കാറില്‍ കയറിപ്പോകുകയായിരുന്നു. തുടര്‍ന്ന് മാസ്കറ്റ് ഹോട്ടലില്‍ എത്തിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയതെന്ന് ജയകുമാര്‍ പരാതിയില്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top