പാഠ്യപദ്ധതിയില്‍ മലയാളത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നുണ്ടോയെന്ന് സംശയം: എം.ടി

mt-vasudevanകോഴിക്കോട്: പാഠ്യപദ്ധതിയില്‍ മലയാളത്തിന് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നുണ്ടോയെന്ന കാര്യം സംശയകരമാണെന്ന് എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കോഴിക്കോട് കല്ലായി ശാഖയുടെ ശതവത്സരാഘോഷത്തിന്‍െറ ഭാഗമായി നടന്ന ശതവത്സര പ്രഭാഷണത്തില്‍ ‘ഭാഷ, സമൂഹം, സംസ്കാരം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷ ശക്തിയും സ്വത്വബോധവുമാണെന്നും നമ്മുടെ ഭാഷയാണ് നമ്മെ സ്വതന്ത്രനാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാംസ്കാരിക സമ്മേളനം അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ശരീരത്തിനും മനസ്സിനും വേണ്ട ചികിത്സ കലയിലൂടെയും സംഗീതത്തിലൂടെയും നല്‍കാം എന്ന് ബോധ്യപ്പെടുത്തിയ മഹാനായിരുന്നു ആര്യവൈദ്യശാല സ്ഥാപകന്‍ പി.എസ്. വാരിയരെന്നും ഗവണ്‍മെന്‍റുകള്‍ക്കുപോലും ചെയ്യാന്‍ കഴിയാത്ത കാര്യമാണ് അദ്ദേഹം തുടക്കംകുറിച്ച സൗജന്യ ധര്‍മചികിത്സയെന്നും അടൂര്‍ പറഞ്ഞു. കോഴിക്കോട് സാമൂതിരി രാജ കെ.സി. ഉണ്ണി അനുജന്‍ രാജ നിലവിളക്ക് കൊളുത്തി. എം. മുകുന്ദന്‍ അധ്യക്ഷതവഹിച്ചു. നടന്‍ മധു, പ്രഫ.എം.എന്‍. കാരശ്ശേരി എന്നിവര്‍ പ്രഭാഷണം നടത്തി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment