എ.ഡി.ജി.പി ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ചീഫ്സെക്രട്ടറി

sreelekhaതിരുവനന്തപുരം: അഴിമതി ആരോപണത്തില്‍ ഇന്റലിജന്‍സ് എഡിജിപി ആര്‍. ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് ചീഫ് സെക്രട്ടറി. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ ആവശ്യം ചീഫ് സെക്രട്ടറി തള്ളി. ശ്രീലേഖ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും നടപടിക്രമങ്ങളില്‍ ചെറിയ വീഴ്ച മാത്രമാണ് ഉണ്ടായതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി.അന്തിമതീരുമാനം മുഖ്യമന്ത്രി എടുക്കും.

ഗതാഗത കമ്മീഷണറായിരിക്കെ നടത്തിയ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് വകുപ്പ് ശുപാര്‍ശ ചെയ്തത്.മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ സ്ഥലംമാറ്റം, റോഡ് സുരക്ഷാ ഫണ്ടിന്റെ അനധികൃത വിനിയോഗം, ഓഫീസ് പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍, വിദേശയാത്രകളിലെ ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍, ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം, വകുപ്പിന് വേണ്ടി വാഹനങ്ങള്‍ വാങ്ങിയതിലും ക്രമക്കേട് തുടങ്ങി നിരവധി ക്രമക്കേടുകളാണ് വിജിലന്‍സ് അന്വേഷണത്തിന് കാരണമായി ഗതാഗത വകുപ്പ് ചൂണ്ടികാട്ടിയിരുന്നത്.

സ്ഥലംമാറ്റത്തിലൂടെ ആര്‍.ശ്രീലേഖ ഗതാഗത കമ്മിഷണറായിരുന്ന കാലയളവില്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ചുള്ള ഫയല്‍ 2016 ജൂലൈ 25 ന് ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ പ്രത്യേക കുറിപ്പോടെ മന്ത്രി എ.കെ.ശശീന്ദ്രനു കൈമാറി. തുടര്‍ന്നു സെക്രട്ടറിയുടെ ഫയല്‍ ഗതാഗതമന്ത്രി അന്വേഷണം ആവശ്യപ്പെട്ടു ചീഫ് സെക്രട്ടറിക്കു കൈമാറുകയായിരുന്നു. പരാതിക്കു പിന്നില്‍ നിക്ഷിപ്തതാല്‍പര്യങ്ങളുണ്ടെന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി ട്രാന്‍സ്പോര്‍ട്ട് കമീഷണറായിരുന്നപ്പോള്‍ തൃശൂരിലെ ബസുടമ നല്‍കിയ പരാതിയാണ് റിപ്പോര്‍ട്ടിന് ആധാരം. സാധാരണക്കാരില്‍നിന്ന് പിഴയീടാക്കുന്ന തുകയുടെ 50 ശതമാനം വകയിരുത്തുന്ന റോഡ് സുരക്ഷാ ഫണ്ടില്‍നിന്ന് ശ്രീലേഖ വീട്ടിലേക്കുള്ള സ്വകാര്യറോഡിന്‍െറ അറ്റകുറ്റപ്പണി നടത്താന്‍ ലക്ഷങ്ങളെടുത്തെന്ന് തച്ചങ്കരിയുടെ അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. സ്വകാര്യറോഡിലെ അറ്റകുറ്റപ്പണി നടത്താന്‍ റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല. ഒൗദ്യോഗികപദവി ദുരുപയോഗം ചെയ്ത് നടത്തിയ അറ്റകുറ്റപ്പണി സര്‍ക്കാറിന്‍െറ ധനവിനിയോഗ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവും ചട്ടം 40(ബി)യുടെ ലംഘനവുമാണ്.

ഇതേ ഫണ്ട് ഉപയോഗിച്ച് 14 വാഹനങ്ങള്‍ വാങ്ങാന്‍ വഴിവിട്ട് നീക്കം നടത്തിയെങ്കിലും ചീഫ്സെക്രട്ടറി തടഞ്ഞു. ഫണ്ട് വിനിയോഗിച്ചതിന്‍െറ സാക്ഷ്യപത്രം വാങ്ങാതെ വീണ്ടും ഫണ്ട് അനുവദിച്ചതിലൂടെ സര്‍ക്കാറിനുണ്ടായ നഷ്ടം കണക്കാക്കി ശ്രീലേഖയില്‍നിന്ന് ഈടാക്കണമെന്നും കടുത്ത അച്ചടക്ക നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment