Flash News

വ്യാപാരികളെ കബളിപ്പിച്ചു പണം തട്ടിയെടുക്കുന്ന ദമ്പതികളില്‍ യുവതി പിടിയില്‍

November 22, 2016

malayalam-daily-news-thump-1-2നെടുങ്കണ്ടം: വ്യാപാരികളെ കബളിപ്പിച്ചു പണം തട്ടിയെടുക്കുന്ന ദമ്പതികളില്‍ യുവതിയെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടാര്‍ പാണാന്‍റയ്യത്ത് അനീഷിന്‍െറ ഭാര്യ സരിതയാണ് (27) പിടിയിലായത്. അനീഷിനുവേണ്ടി തിരച്ചില്‍ ആരംഭിച്ചു.

ദമ്പതികള്‍ നെടുങ്കണ്ടത്ത് വീട് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. ഓരോ വ്യാപാരസ്ഥാപനത്തിലും സ്ഥിരമായി എത്തുന്നവരെ കൃത്യമായി നിരീക്ഷിച്ചറിയുകയാണ് ആദ്യം ചെയ്യുക. പിന്നീട് സരിത കടയുടമയുടെ സമീപം ഫോണുമായെത്തി അയാള്‍ക്ക് അടുപ്പമുള്ളയാളാണ് വിളിക്കുന്നതെന്ന് പറഞ്ഞ് ഫോണ്‍ കൈമാറും. കുറച്ച് പണം സരിതയെ ഏല്‍പിക്കണമെന്നും പിറ്റേദിവസം തന്നുകൊള്ളാമെന്നുമാകും ഫോണിന്‍െറ മറുതലക്കലുള്ളയാളുടെ ആവശ്യം.
എന്നാല്‍, ഫോണിന്‍െറ മറുതലക്കല്‍ സരിതയുടെ ഭര്‍ത്താവ് അനീഷാണെന്ന വിവരം കടയുടമ അറിയുന്നില്ല. ഇങ്ങനെ നിരവധി പേരില്‍നിന്ന് പണം തട്ടിയെടുത്തതായാണ് അറിവ്.

നെടുങ്കണ്ടം പടിഞ്ഞാറേ കവലയിലെ വ്യാപാരി സാബുവിനോട് ഉറ്റ സുഹൃത്ത് അഡ്വ. ബിജുവാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. കോടതി ജങ്ഷനിലെ ശ്രീഭവനത്തില്‍ ജഗദീഷിന്‍െറയും സാബുവിന്‍െറയും പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍സെല്ലിന്‍െറ സഹായത്താലാണ് സരിതയെ പിടികൂടിയത്. അനീഷിന്‍െറ ഫോണില്‍നിന്നും മാതാവിന്‍െറ ഫോണില്‍നിന്നുമാണ് സരിത പലരെയും വിളിച്ചിരുന്നത്.

ജഗദീഷിന്‍െറ കൈയില്‍നിന്ന് പണം തട്ടിയത് അഭിഭാഷകന്‍െറ പേരുപറഞ്ഞായിരുന്നു. ബാങ്ക് തുറക്കുമ്പോള്‍ നല്‍കാമെന്ന് പറഞ്ഞ് 2000 രൂപയാണ് തട്ടിയെടുത്തത്. പിന്നീട് അഭിഭാഷകനോട് പണം ആവശ്യപ്പെട്ടപ്പോഴാണ് കള്ളിപുറത്തായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top