Flash News

തന്നെ ഉപദ്രവിച്ച് സഹായിക്കരുത് എന്ന് മന്ത്രി മണി പത്രങ്ങളോട്; സത്യപ്രതിജ്ഞക്ക് വി.എസും പ്രതിപക്ഷനേതാക്കളും എത്തിയില്ല

November 22, 2016

maniതിരുവനന്തപുരം: തന്നെ ഉപദ്രവിച്ച് സഹായിക്കരുതെന്ന് മാധ്യമങ്ങളോട് മന്ത്രി എം.എം. മണിയുടെ അഭ്യര്‍ഥന. ‘മാധ്യമങ്ങള്‍ ഇത്രയും നാള്‍ നല്‍കിയ സഹായസഹകരണങ്ങള്‍ വലുതാണ്. അതിനിയുമുണ്ടാകണം. ഉപദ്രവിച്ചുള്ള സഹായംവേണ്ട’ -മന്ത്രി തമാശ രൂപേണ പറഞ്ഞുവെച്ചു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് മണി പറഞ്ഞു.

മന്ത്രിയെന്ന നിലയില്‍ താന്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് നല്ല പ്രചാരണം നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്കത്തെിക്കാന്‍ മാധ്യമങ്ങള്‍ സഹായിക്കണം. തെറ്റുകുറ്റങ്ങള്‍ സംഭവിക്കാതിരിക്കാന്‍ താന്‍ പരമാവധി ശ്രദ്ധിക്കും. മറിച്ചുണ്ടാകില്ല. വകുപ്പ് സംബന്ധിച്ച് ബുധനാഴ്ചയേ അന്തിമതീരുമാനമാകൂ. ഏതു വകുപ്പായാലും ഒരുകൈ നോക്കും. മന്ത്രിയെന്ന നിലയില്‍ പ്രസംഗം എഴുതി തയാറാക്കി വായിക്കേണ്ട കാര്യമില്ല. മന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ കുടുംബക്കാര്‍ ആരെങ്കിലും താമസിക്കാന്‍ വരും. അതുസംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.

രാജ്ഭവനില്‍ പ്രത്യേകം തയാറാക്കിയ വേദിയിലാണ് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ‘സഗൗരവ’മായിരുന്നു മണിയുടെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞക്കുശേഷം രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ ചായ സല്‍ക്കാരത്തിനുശേഷം മന്ത്രി എം.എം. മണി സെക്രട്ടേറിയറ്റ് സൗത്ത് ബ്ളോക്കിലെ ഒന്നാംനിലയിലെ ഓഫിസിലെത്തി ചുമതലയേറ്റു.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമലം, ഗവര്‍ണറുടെ ഭാര്യ സരസ്വതി സദാശിവം, എം.എം. മണിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി, മക്കളായ സതി, ശ്യാമള, കുടുംബാംഗങ്ങള്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പി.ജെ. ജോസഫ്, പന്ന്യന്‍ രവീന്ദ്രന്‍, പി.കെ. ഗുരുദാസന്‍, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

minister-maniപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, വി.എസ്. അച്യുതാനന്ദന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ.എം. മാണി, നിയമസഭയിലെ ബി.ജെ.പി പ്രതിനിധി ഒ. രാജഗോപാല്‍ തുടങ്ങിയവര്‍ എത്തിയില്ല.

മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എം.എം. മണി സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തി ചുമതലയേറ്റു. സെക്രട്ടേറിയറ്റ് സൗത്ത് ബ്ളോക്കിലെ ഒന്നാം നിലയിലെ 619ാം നമ്പര്‍ മുറിയിലാണ് അദ്ദേഹത്തിന്‍െറ ഓഫിസ് പ്രവര്‍ത്തിക്കുക. വകുപ്പ് സംബന്ധിച്ച കാര്യത്തില്‍ ഒൗദ്യോഗിക സ്ഥിരീകരണം വന്നാലുടന്‍ ഓഫിസ് പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകും.

നേരത്തേ, മന്ത്രി എ.സി. മൊയ്തീന്‍ ഉപയോഗിച്ചിരുന്ന ഓഫിസാണ് മണിക്ക് അനുവദിച്ചത്. രാജിവെച്ച ഇ.പി. ജയരാജന്‍ ഉപയോഗിച്ചിരുന്ന നോര്‍ത്ത് ബ്ളോക്ക് മൂന്നാം നിലയിലെ മുറിയിലാണ് മൊയ്തീന്‍െറ പുതിയ ഓഫിസ്.

മണിയുടെ കാര്‍ നമ്പര്‍ ഉള്‍പ്പെടെ കാര്യങ്ങളില്‍ അദ്ദേഹത്തിന്‍െറ അഭിപ്രായം കൂടി ആരാഞ്ഞശേഷം പൊതുഭരണ വകുപ്പ് തീരുമാനമെടുക്കും. ജയരാജന്‍ ഉപയോഗിച്ചിരുന്ന വഴുതക്കാട് ‘സാനഡു’വാണ് മണിയുടെ ഒൗദ്യോഗിക വസതിയായി നിശ്ചയിച്ചിരിക്കുന്നത്.

family-of-mm-mani

M.M. Mani Family


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top