മൂന്നംഗ മദ്യപാനി സംഘത്തിലെ ഒരാളെ ആറ്റില്‍ തള്ളിയിട്ട് മുക്കിക്കൊന്നു

malayalam-daily-news-thump-1-2-2കൊച്ചി: ഒന്നിച്ച് മദ്യപിച്ച മൂന്നംഗസംഘത്തിലെ ഒരാളെ ആറ്റില്‍ തള്ളിയിട്ട് മുക്കിക്കൊന്നു. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായതിനാല്‍ ഇയാള്‍ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്.

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍നിന്ന് ചക്കുളത്തുകാവിലേക്കുള്ള റോഡിന്‍െറ വശത്തെ നായര്‍ തോട്ടിലാണ് സംഭവം. ചങ്ങനാശ്ശേരി സ്വദേശി മനുവിനെയാണ് (20) കാണാതായത്. മുട്ടാര്‍ സ്വദേശി രാജേഷ് (40) എന്നയാളാണ് പൊലീസിന്‍െറ കസ്റ്റഡിയിലുള്ളത്. സംഘത്തിലുണ്ടായിരുന്ന മൂന്നാമന്‍െറ ഓട്ടോയിലാണ് ഇവര്‍ ദീപ ജങ്ഷന് സമീപത്തെ തറയില്‍ ജെട്ടിക്കടുത്തത്തെിയത്. രാജേഷിന്‍െറ വീട്ടിലിരുന്ന് മദ്യപിച്ച സംഘം ആളൊഴിഞ്ഞ ആറ്റുതീരത്തിരുന്നും മദ്യപാനം തുടര്‍ന്നു. ഇതിനിടെ, കുളിക്കാനിറിങ്ങിയപ്പോള്‍ മനുവിനെ ഒഴുക്കില്‍പെട്ട് കാണാതായെന്നാണ് രാജേഷ് പൊലീസിനോട് പറഞ്ഞത്.

എന്നാല്‍, ഒരാളെ ആറ്റിലേക്ക് തള്ളിയിടുന്നതായി കണ്ടെന്നാണ് മറുകരയില്‍ ഉണ്ടായിരുന്ന നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. തള്ളിയിട്ടയാള്‍ പിന്നീട് കരക്കുകയറി രക്ഷപ്പെട്ടതായും ദൃക്സാക്ഷികള്‍ പറഞ്ഞു. ഓട്ടോഡ്രൈവറും മുട്ടാര്‍ സ്വദേശിയാണ്. രാജേഷ് കൊലപാതകക്കേസിലെ പ്രതിയാണ്. പത്തുകൊല്ലം മുമ്പ് ഉണ്ടായ സംഭവത്തില്‍ ഇയാളെ കോടതി വെറുതെവിടുകയായിരുന്നു.

വിവരമറിഞ്ഞ് ആലപ്പുഴയില്‍നിന്ന് ഫയര്‍ഫോഴ്സ് സംഘം എത്തിയെങ്കിലും പമ്പയുടെ കൈവഴിയായ ഇവിടെ ഒഴുക്ക് ശക്തമായതിനാല്‍ തിരച്ചില്‍ നടത്താതെ മടങ്ങി. കാണാതായ മനുവിനെക്കുറിച്ച കൂടതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. രക്ഷപ്പെട്ട ഓട്ടോഡ്രൈവറെ കണ്ടത്തൊനും ശ്രമം ആരംഭിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment