മണിയാശാന്‍ കേരളത്തിന്‍െറ പൊതുസ്വത്ത് -വെള്ളാപ്പള്ളി നടേശന്‍

minister-maniഇടുക്കി: ഉടുമ്പന്‍ചോലയുടെ മണിയാശാന്‍ കേരളത്തിന്‍െറ പൊതുസ്വത്തായതില്‍ അഭിമാനിക്കാമെന്നും പാവപ്പെട്ടവര്‍ക്കുവേണ്ടി ധീരോദാത്തമായി പോരാടിയ മാന്യവ്യക്തിയാണ് മണിയാശാനെന്നും വെള്ളാപ്പള്ളി നടേശന്‍.

എന്നെ ചീത്ത പറഞ്ഞപ്പോള്‍ പഠിച്ച ഭാഷയില്‍ ഞാനും പറഞ്ഞു. പക്ഷേ, എനിക്ക് വിരോധമില്ല. വോട്ട് കിട്ടുമെന്ന് കരുതി എന്നെ ചീത്ത വിളിച്ചതാണ്. എന്തായാലും പിണറായി സഖാവ് മണിയാശാനെ മന്ത്രിയാക്കി. ആരോ പറഞ്ഞു വിദ്യാഭ്യാസം കുറവാണെന്ന്. വിദ്യാഭ്യാസമില്ലാത്ത എത്രയോ പേര്‍ രാജ്യം ഭരിച്ചു. ഇമ്പിച്ചി ബാവക്ക് തലേലെഴുത്തുപോലും അറിയില്ലായിരുന്നു. കൂര്‍മബുദ്ധിയും പ്രായോഗിക പരിജ്ഞാനവും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ ഭരിക്കാം.

എന്തെങ്കിലും കണ്ടിട്ടാകണം മണിയാശാന് പിണറായി മന്ത്രിസ്ഥാനം നല്‍കിയത്. കൈയിലിരിപ്പുകൊണ്ടാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്. ‘എ’ക്കും ‘ഐ’ക്കും വേണ്ടാതെ സുധീരന്‍ അനാഥപ്രേതമായി ഓടി നടക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് ഇടുക്കി രാജാക്കാട്ട് നടത്തിയ പ്രസംഗത്തില്‍ എം.എം. മണിയെപ്പോലുള്ളവര്‍ നിയമസഭയിലേക്കല്ല പൂരപ്പറമ്പിലേക്കാണ് പോകേണ്ടതെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment