Flash News

സമുദായ സംഘടനകളുടെ അക്കൗണ്ടുകളിലേക്ക് പഴയനോട്ട് സ്വീകരിക്കില്ല

November 24, 2016

malayalam-daily-news-thump-1-2-2-1കൊച്ചി: സമുദായ സംഘടനകളുടെ അക്കൗണ്ടുകളിലേക്ക് പഴയനോട്ട് സ്വീകരിക്കേണ്ടതില്ളെന്ന് തീരുമാനം. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി സംഘടനകള്‍ക്ക് വ്യാപകമായി മൈക്രോ ഫൈനാന്‍സ് വായ്പ നല്‍കിയ ധനലക്ഷ്മി ബാങ്കാണ് ഈ തീരുമാനമെടുത്തത്. ഇത്തരം സംഘടനകളെ സ്വാധീനിച്ച് വന്‍ തോതില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളത്തെുടര്‍ന്നാണിത്.

കഴിഞ്ഞദിവസം വരെ ഇത്തരം സംഘടനകളുടെ അക്കൗണ്ടുകള്‍ ഓപറേറ്റ് ചെയ്യുന്നതിന് അനുമതിയുള്ള ഭാരവാഹികള്‍ ഒപ്പിട്ടു നല്‍കിയാല്‍ ഇത്തരം അക്കൗണ്ടുകളില്‍ പഴയനോട്ട് സ്വീകരിച്ചിരുന്നു. മൈക്രോ ഫൈനാന്‍സ് വായ്പയുടെ തവണകളായി പല സമുദായ സംഘടനകളും പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ ഓരോ ബാങ്ക് ശാഖയിലും അടക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top