അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് നോട്ടുമാറുന്നതിന് അനുമതിയില്ല

moneyകാലിഫോര്‍ണിയ: അമേരിക്കയിലെ ഇന്ത്യക്കാരുടെ കൈവശം സൂക്ഷിച്ചിരുന്ന അഞ്ഞൂറിന്റെയോ ആയിരത്തിന്റേയോ നോട്ടുകള്‍ മാറ്റി എടുക്കുന്നതിനുള്ള അവസരം നിഷേധിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നു.

അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബ്രാഞ്ചുകളില്‍ ഇന്ത്യന്‍ രൂപയുമായി എത്തിയവരാണ് നിരാശയോടെ മടങ്ങേണ്ടിവന്നത്.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് നോട്ടു മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 30 വരെ അനുവദിച്ചിരിക്കെ, ഈ ആനുകൂല്യം അമേരിക്കയിലെ ഇന്ത്യന്‍ ബാങ്കുകള്‍ നിഷേധിച്ചത് നീതിക്ക് നിരക്കാത്തതാണ്.

മണി എക്‌സ്‌ചേയ്ഞ്ച് സെന്ററുകളില്‍ ഇന്ത്യന്‍ രൂപ സ്വീകരിച്ചിരുന്നത് പൂര്‍ണ്ണമായും നിര്‍ത്തലാക്കിയിട്ടുണ്ട്.

പ്രധാന ബാങ്കുകളിലൊന്നായ വെല്‍സ് ഫര്‍ഗോ ബാങ്കും ഇന്ത്യന്‍ രൂപ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കയാണ്.

അമേരിക്കയിലെ ഇന്ത്യക്കാരുടെ കൈവശമുള്ള നോട്ടുകള്‍ മാറ്റണമെങ്കില്‍ ഇന്ത്യയില്‍ പോകണമെന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നോട്ട് റദ്ദാക്കല്‍ നടപടിയെ സ്വാഗതം ചെയതവര്‍പോലും ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. അമേരിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയാല്‍ അത്യാവശ്യ ചിലവിന് രൂപ കൈവശം വച്ചവരാണ് കെണിയിലകപ്പെട്ടിരിക്കുന്നത്.

Print Friendly, PDF & Email

Leave a Comment