സക്കീര്‍ ഹുസൈന് ജാമ്യമില്ല

sakkir_hussain_041116കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും സി.പി.എം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറിയുമായ വി.എ. സക്കീര്‍ ഹുസൈന്‍െറ ജാമ്യാപേക്ഷ തള്ളി. ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടയുണ്ടെന്ന് കോടതി പറഞ്ഞു.

2015 ജൂണ്‍ 10നാണ് ഒന്നാം പ്രതി സക്കീറും മറ്റ് മൂന്ന് പ്രതികളും ചേര്‍ന്ന് പരാതിക്കാരനായ ജൂബി പൗലോസിനെ കൈകാര്യം ചെയ്യാന്‍ ഗൂഢാലോചന നടത്തിയത്. രണ്ടും മൂന്നും പ്രതികള്‍ ചേര്‍ന്ന് 11ന് ജൂബിയെ തട്ടിക്കൊണ്ടുപോയി ഏരിയ കമ്മിറ്റി ഓഫിസിലത്തെിക്കുകയും ഇവിടെ വെച്ച് ഒന്നാം പ്രതി ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പ്രധാനമായും ആരോപിച്ചിരിക്കുന്നത്. കൂടാതെ, കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 11 കേസുകളിലും തൃക്കാക്കര സ്റ്റേഷനിലെ നാല് കേസുകളിലും പ്രതിയാണ് സക്കീറെന്ന് നേരത്തേ പൊലീസ് കോടതിയെ അറിയിച്ചിരുന്നു. റൗഡി ലിസ്റ്റില്‍പെട്ടയാളാണെന്നും കളമശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ല.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment