കാസ്ട്രോയുടെ മരണത്തില്‍ ക്യൂബ കേഴുന്നു; മിയാമിയില്‍ നാടുകടത്തപ്പെട്ടവരുടെ ആഹ്ളാദവും

56f95d16c03c0e3730cebddcഹവാന: ക്യൂബന്‍ വിപ്ളവനേതാവ് ഫിദല്‍ കാസ്ട്രോയുടെ മരണത്തില്‍ ക്യൂബയും ലോകവും തേങ്ങുമ്പോള്‍ അമേരിക്കയിലെ മിയാമിയില്‍ ആഹ്ളാദനൃത്തം. 90 വയസ്സായ കാസ്ട്രോ മരിച്ചതായി അനുജനും ക്യൂബന്‍ പ്രസിഡന്‍റുമായ റാഉള്‍ കാസ്ട്രോയാണ് ലോകത്തെ അറിയിച്ചത്. വാര്‍ധക്യസഹജമായ അസുഖമാണ് മരണകാരണം. കാസ്ട്രോയുടെ ആഗ്രഹപ്രകാരം മൃതദേഹം ദഹിപ്പിച്ചു. ചിതാഭസ്മവുമായി രാജ്യം മുഴുവന്‍ പ്രയാണം നടത്തിയ ശേഷം ഡിസംബര്‍ നാലിനാണ് ഒൗദ്യോഗിക സംസ്കാരം.

ക്യൂബയിലും കൊല്‍ക്കത്ത അടക്കമുള്ള ലോകനഗരങ്ങളിലും ലോക വിപ്ളവനായകന് കണ്ണീരോടെ ആദരാഞ്ജലിയര്‍പ്പിക്കുകയാണ്. എന്നാല്‍, ഫിദലിന്‍െറ മരണ വാര്‍ത്തയറിഞ്ഞ് ക്യൂബയില്‍ നിന്ന് നാടുകടത്തപ്പെട്ടവരുടെ നേതൃത്വത്തില്‍ മിയാമിയില്‍ ആഹ്ളാദപ്രകടനം നടന്നു.

Print Friendly, PDF & Email

Leave a Comment