യു.എസ് തെരഞ്ഞെടുപ്പില്‍ ഫലം അട്ടിമറിച്ചെന്ന് ആരോപണം; വിസ്കോണ്‍സനില്‍ വീണ്ടും വോട്ടെണ്ണും

usaവാഷിംഗ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പില്‍ ചില സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ റഷ്യന്‍ ഹാക്കര്‍മാര്‍ അട്ടിമറിച്ചെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ ഗ്രീന്‍ പാര്‍ട്ടിയും പുനര്‍ വോട്ടെണ്ണല്‍ ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതോടെ വിസ്കോണ്‍സന്‍ സംസ്ഥാനത്തെ വോട്ട് വീണ്ടും എണ്ണും. 10 പ്രസിഡന്‍ഷ്യല്‍ ഇലക്ടറല്‍ വോട്ടാണ് ഈ സംസ്ഥാനത്തുനിന്നുള്ളത്. ഗ്രീന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ജില്‍ സ്റ്റീനാണ് ഈ ആവശ്യവുമായി തെരഞ്ഞെടുപ്പു കമ്മിറ്റിക്ക് അപേക്ഷ സമര്‍പ്പിച്ചത്.

ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ വോട്ടു യന്ത്രങ്ങളുടെ വിശ്വാസ്യത പരിശോധിക്കണെമെന്നും സ്റ്റീന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മിഷിഗന്‍, പെന്‍സല്‍വേനിയ, വിസ്കോണ്‍സന്‍ എന്നിവിടങ്ങളില്‍ വോട്ടുയന്ത്രങ്ങളില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ കൃത്രിമം കാണിച്ച് ഫലം അട്ടിമറിച്ചെന്ന് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ കണ്ടെത്തിയിരുന്നു.  മത്സരാര്‍ഥിയുടെ അഭ്യര്‍ഥനപ്രകാരം സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണല്‍ നടത്താനുള്ള തയാറെടുപ്പിലാണെന്ന് വിസ്കോണ്‍സന്‍ ഇലക്ഷന്‍ കമീഷന്‍ അഡ്മിനിസ്ട്രേറ്റര്‍ മിഖായേല്‍ ഹാസ് അറിയിച്ചു. ഡിസംബര്‍ 10നുള്ളില്‍ വോട്ടെണ്ണല്‍ തീര്‍ക്കാനാണ് തീരുമാനം.

Print Friendly, PDF & Email

Related News

Leave a Comment