കൊല്ലപ്പെട്ട മാവോവാദികളുടെ മൃതദേഹങ്ങള്‍ കനത്ത സുരക്ഷയില്‍ മോര്‍ച്ചറിയില്‍ തന്നെ

untitled-6_8കോഴിക്കോട്: നിലമ്പൂര്‍ വനത്തില്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദികളായ കുപ്പു ദേവരാജിന്‍െറയും അജിതയുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ തന്നെ. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിങ്കളാഴ്ച പുറത്തുവരും. റിപ്പോര്‍ട്ട് പരിശോധിച്ചതിന്‍െറ അടിസ്ഥാനത്തില്‍ മാത്രമേ മൃതദേഹങ്ങള്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കൂ.

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ക്ക് പൊലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തുന്നതിനായി മൃതദേഹം സൂക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടി കുപ്പു ദേവരാജിന്‍െറ സഹോദരന്‍ ബാബു എന്ന ശ്രീധറും അജിതയുടെ സഹപ്രവര്‍ത്തകന്‍ അഡ്വ. എ. മുരുകനും പൊലീസിന് അപേക്ഷ നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് മൃതദേഹങ്ങള്‍ തിങ്കളാഴ്ച അര്‍ധരാത്രിവരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നത്.

ശനിയാഴ്ച കുപ്പു ദേവരാജിന്‍െറ ബന്ധുക്കളും അജിതയുടെ പഴയ സഹപ്രവര്‍ത്തകരും മെഡിക്കല്‍ കോളജിലത്തെിയിരുന്നു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായശേഷം ഇവര്‍ മടങ്ങി. തിങ്കളാഴ്ച ലഭിച്ചേക്കാവുന്ന റിപ്പോര്‍ട്ട് തൃപ്തികരമല്ലെങ്കില്‍ റീ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ആവശ്യപ്പെടുന്നതുള്‍പ്പെടെ കാര്യങ്ങള്‍ക്കായി ഇവര്‍ അടുത്തദിവസം കോഴിക്കോട്ടെത്തും. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം വിവരമറിയിച്ച് ബന്ധുക്കളെ എത്തിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.

Print Friendly, PDF & Email

Related posts

Leave a Comment