Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

പാര്‍ലമെന്‍റ് ആക്രമണക്കേസ് പ്രതികളുടെ മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ച കേസ്: രണ്ടുപേരെ വെറുതെ വിട്ടു

November 27, 2016

saket-court_660_091313080857ന്യൂഡല്‍ഹി: 2001ലെ പാര്‍ലമെന്‍റ് ആക്രമണത്തിലെ പ്രതികളായ ഭീകരരുടെ മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ രണ്ടുപേരെ ഡല്‍ഹി കോടതി വെറുതെവിട്ടു. ഇവര്‍ക്കെതിരായ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

രഘു, വിജയ് ശര്‍മ എന്നിവര്‍ക്കെതിരെ വൈരുധ്യം നിറഞ്ഞ പ്രസ്താവനകളാണ് പ്രോസിക്യൂഷന്‍ കോടതിക്കുമുമ്പാകെ നടത്തിയതെന്ന് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് അഭിലാഷ് മല്‍ഹോത്ര പറഞ്ഞു. അതുകൊണ്ടുതന്നെ ഇരുവരെയും സംശയത്തിന്‍െറ ആനുകൂല്യം നല്‍കി വെറുതെ വിടുന്നതായും കോടതി ചൂണ്ടിക്കാട്ടി.

ഇവരില്‍നിന്ന് പിടിച്ചെടുത്തെന്ന് പറയപ്പെടുന്ന രേഖകളുടെ ആധികാരികത തെളിയിക്കാനായിട്ടില്ലെന്നും കോടതി പറഞ്ഞു. ഐ.പി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പത്തുപേര്‍ക്കെതിരെ കേസ് എടുത്തിരുന്നുവെങ്കിലും രഘുവിനും വിജയ്ക്കുമെതിരില്‍ മാത്രമാണ് കുറ്റം ചുമത്തിയിരുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top