Flash News

എന്‍‌റിച്ച് ലേണിംഗിന്റെ ഇബോര്‍ഗ്‌സ്, ന്യൂജേഴ്‌സി സ്റ്റേറ്റ് ഫസ്റ്റ് ലെഗോ ലീഗ് (എഫ്.എല്‍.എല്‍) ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി

November 28, 2016

dsc_0055ന്യൂജേഴ്‌സി: എന്‍‌റിച്ച് ലേണിംഗിന്റെ റോബോട്ടിക്‌സ് ടീം, ഇബോര്‍ഗ്‌സ് മോണ്ട്‌ക്ലെയര്‍ എഞ്ചിനീയേഴ്‌സ് സൊസൈറ്റിയുടെ യോഗ്യതാ മത്സര റൗണ്ടില്‍ വിജയിച്ച് ന്യൂജേഴ്‌സി സ്റ്റേറ്റ് ഫസ്റ്റ് ലെഗോ ലീഗ് (എഫ്.എല്‍.എല്‍) ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി. മാറ്റുരച്ച 43 ടീമുകളില്‍ നിന്നും യോഗ്യതാ റൗണ്ടിലെത്തിയ 9 ടീമുകള്‍ ഡിസംബര്‍ 10 ന് നടക്കുന്ന ന്യൂജേഴ്‌സി സ്റ്റേറ്റ് എഫ്.എല്‍.എല്‍. ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കും.

അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയതിനൊപ്പം റോബോട്ട് ഡിസൈന്‍ അവാര്‍ഡും എന്‍‌റിച്ച് റോബോട്ടിക്‌സ് ഗ്രൂപ്പ് സ്വന്തമാക്കി. മികച്ച മെക്കാനിക്കല്‍ രൂപകല്‍പന, പുതുമ നിറഞ്ഞ കണ്ടുപിടിത്തം, പ്രോഗ്രാമിംഗ് മികവ്, കൂട്ടായ രീതിയിലുള്ള പ്രവര്‍ത്തനം എന്നിവ കണക്കിലെടുത്താണ് ഇബോര്‍ഗ്‌സ് അവാര്‍ഡ് നേടിയത്. വിജ്ഞാന സമ്പാദനത്തെ പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ച് പ്രവര്‍ത്തിക്കുന്ന ഇബോര്‍ഗ്‌സ്, ഈസ്റ്റ് ഹാനോവര്‍ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്.

അക്കാഡമിക് പഠനത്തിനൊപ്പം യോഗ, ഡിബേറ്റിംഗ്, മാത് ഒളിമ്പ്യാഡ്, റോബോട്ടിക്‌സ് & ആര്‍ട്‌സ് എന്നിവയിലും പരിശീലനം ലഭ്യമാക്കി കുട്ടികള്‍ക്ക് പഠനം കൂടുതല്‍ രസകരമാക്കാന്‍ സഹായിക്കുന്ന രീതിയാണ് എന്‍‌റിച്ച് ലേണിംഗിനെ വേറിട്ടതാക്കുന്നത്.

ഈ മത്സരത്തില്‍ പങ്കെടുക്കുന്നതിലൂടെ STEAM (സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, ആര്‍ട്‌സ് & മാത്) വിഷയങ്ങളോട് ജീവിതകാലം മുഴുവന്‍ താത്പര്യമുണ്ടാകുന്നതിനും ടീമായി പ്രവര്‍ത്തിച്ച് വെല്ലുവിളികളെ നേരിടേണ്ടതെങ്ങനെയെന്നും കുട്ടികള്‍ പരിശീലിക്കുമെന്ന് എന്‍‌റിച്ച് ലേണിംഗ് സ്ഥാപക റീന ജോഗല്‍കര്‍ പറഞ്ഞു.

img-20161119-wa0058അഞ്ച് മുതല്‍ എട്ട് വരെ ഗ്രേഡുകളിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനുദ്ദേശിച്ചുള്ള ഇബോര്‍ഗ്‌സ് റോബോട്ടിക്‌സ് ടീമില്‍ എസ്സെക്‌സ് മോറിസ് കൗണ്ടി ടൗണ്‍ഷിപ്പുകളില്‍ നിന്നുള്ള അനീഷ് ചിദെല്ല, ആര്‍നവ് ഖന്ന, എമിലി ലിയു, നീല്‍ മാത്യു, നിതേഷ് കസര്‍ല, സോഫിയ ജേക്കബ്, ടെസിയ തോമസ് എന്നിവരുള്‍പ്പെടുന്നു.

കെവിന്‍ മാത്യു, ടിഫനി തോമസ്, വിവേക് കസര്‍ല എന്നിവരെല്ലാം ഹൈസ്കൂള്‍ മെന്റര്‍ (പരിശീലകര്‍)മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

റോബോട്ടിക്‌സ് മെന്ററിംഗാണ് തന്നില്‍ എന്‍ജിനീയറിംഗിനോടുള്ള താല്‍പര്യം വര്‍ധിപ്പിച്ചതെന്നും വളര്‍ന്നുവരുന്ന, ഉന്നത ബൗദ്ധിക നിലവാരം പുലര്‍ത്തുന്ന യുവതലമുറയിലേക്ക് ഈ താല്‍പര്യം ഉള്‍ചേര്‍ക്കുന്നതിനെ താന്‍ വിലമതിക്കുന്നുവെന്നും യംഗ് മെന്റര്‍ അവാര്‍ഡ് നേടിയ കെവിന്‍ മാത്യു പറയുന്നു. എന്‍‌റിച്ച് ലേണിംഗ് പരിശീലകരും സ്വയം സന്നദ്ധരായി മുന്നോട്ട് വരുന്ന മാതാപിതാക്കളും ഇബോര്‍ഗ്‌സ് ടീമിന് പരിശീലനം നല്‍കുന്നു. എന്‍‌റിച്ച് ടീമിന്റെ തുടരെയുള്ള കഠിനാധ്വാനത്തിന് ഫലം ലഭിച്ചുവെന്ന് ഡയറക്ടര്‍ ബാര്‍ബറ കിവ്‌ലോണ്‍ പറയുന്നു.

1988ല്‍ സ്ഥാപിതമായ ഫസ്റ്റ് ലെഗോ ലീഗ് (എഫ്.എല്‍.എല്‍) വിമര്‍ശനാല്‍മക ചിന്തകളെ പ്രോത്സാഹിപ്പിക്കുക, കൂട്ടായ പ്രവര്‍ത്തനങ്ങളെയും കാര്യങ്ങളെ പ്രസന്റ് ചെയ്യുന്നതിനുള്ള കഴിവുകളെയും പ്രോത്സാഹിപ്പിക്കുക എന്നിവയൊക്കെയാണ് ലക്ഷ്യമിട്ടത്. റോബോട്ട് ഗെയിമിനെ, പ്രോജക്ടിനെ ആധാരമാക്കി എല്ലാ വര്‍ഷവും ഓരോ പ്രോജക്ട് അവതരിപ്പിക്കാന്‍ ടീമുകള്‍ക്ക് അവസരമൊരുക്കുന്നു. ടീം ലെഗോ മൈന്‍ഡ്‌സ്‌റ്റോംസ് ടെക്‌നോളജി ഉപയോഗിച്ച് ചില ജോലികള്‍ ചെയ്യാന്‍ സാധിക്കുന്ന റോബോട്ടുകള്‍ നിര്‍മിക്കുകയും വേണം.

ആനിമല്‍ അലൈസ് എന്ന പേരിലുള്ള ഇത്തവണത്തെ ടാസ്ക് പ്രധാനമായും ഉദ്ദേശിച്ചത് മനുഷ്യന് മൃഗങ്ങളോടുള്ള ഇടപെടലുകളെ എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം എന്നതാണ്. പങ്കെടുക്കുന്നവരില്‍ സൗഹൃദമത്സരത്തിന്റെ മനോഭാവം നിറച്ച് കൂട്ടായ പ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണ് എഫ് എല്‍ എല്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

“ടീമിന്റെ ഭാഗമായുള്ള ഈ പ്രവര്‍ത്തനം ഞാനിഷ്ടപ്പെടുന്നു. പഠനത്തിനും ഗവേഷണത്തിനും മറ്റു പ്രൊഫഷണലുകള്‍ക്കൊപ്പം പ്രോജക്ട് ആശയങ്ങള്‍ പങ്കിടുന്നതിനുമൊപ്പം വളരെ രസകരമായ നിമിഷങ്ങളും ഇതിലൂടെ ലഭ്യമാകുന്നു. സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഞങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും” – വെസ്റ്റ് ഓറഞ്ചിലെ ലിബര്‍ട്ടി മിഡില്‍ സ്കൂളില്‍ ഏഴാം ഗ്രേഡില്‍ നിന്നുള്ള ടെസിയ തോമസിന്റെ വാക്കുകള്‍ ഈ റോബോട്ടിക്‌സ് ടീമിന്റെ പ്രതീക്ഷകളെ പങ്കുവയ്ക്കുന്നു.

enrichcollage07-18-20163ഏറ്റവും മികച്ച അധ്യാപനരീതി, അറിവ് വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ എന്‍‌റിച്ച് ലേണിംഗിന്റെ പ്രത്യേകതകളാണ്. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ എന്‍‌റിച്ച് തുറന്നു പ്രവര്‍ത്തിക്കുന്നു. ന്യൂജേഴ്‌സി ഈസ്റ്റ് ഹാനോവറില്‍ 50 Route 10 West (നോവാര്‍ടിസ് കോര്‍പറേറ്റ് ഓഫിസിന് എതിര്‍വശത്ത്)ലാണ് ഓഫിസ്. പാഴ്‌സിപ്പനി, മോറിസ് പ്ലെയിന്‍സ്, ഡേന്‍വിലെ, ലിവിംഗ്സ്റ്റണ്‍, മാഡിസണ്‍, ഫ്‌ലോറാം പാര്‍ക് തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്ന് 20 മിനിറ്റ് ഡ്രൈവ് ചെയ്താല്‍ ഇവിടെയെത്താം.

കുട്ടികളുടെ ജീവിതവിജയത്തിന് അടിസ്ഥാനമിടുന്നു എന്‍‌റിച്ചിലെ പാഠ്യരീതി. പഠനം തുടങ്ങുംമുമ്പ് കുട്ടികളുടെ മനസിനെ ശാന്തമാക്കുന്നതിനായി നടത്തുന്ന 20 മിനിറ്റ് മെഡിറ്റേഷന്‍ സെഷനില്‍ ഓരോ കുട്ടിയേയും പങ്കെടുപ്പിക്കുന്നു. വായനയിലും എഴുത്തിലും കണക്ക്, സയന്‍സ് വിഷയങ്ങളിലും പ്രത്യേക പരിഗണന ഓരോ വിദ്യാര്‍ഥിക്കും ലഭിക്കുന്ന വിധത്തിലാണ് പാഠ്യരീതി ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളെ A C T, S A T, A P പരീക്ഷകള്‍ക്ക് തയാറെടുക്കുന്നതിനും ഇവിടെ പരിശീലനം നല്‍കുന്നു. കോളജ് കൗണ്‍സലിംഗും നല്‍കുന്നു.

മറ്റ് ട്യൂട്ടറിംഗ് സെന്‍ററുകളില്‍ നിന്ന് വ്യത്യസ്തമായി ഓരോ കുട്ടികളുടെയും താല്‍പര്യത്തിനനുസരിച്ച്, അല്ലെങ്കില്‍ അവര്‍ തിരഞ്ഞെടുക്കുന്ന കോഴ്‌സിനനുസരിച്ച് പ്രോഗ്രാമുകള്‍ വേണ്ട വിധത്തില്‍ ക്രമീകരിച്ച് നല്‍കുന്നതും പ്രത്യേകതയാണ്. കുട്ടികളുടെ വ്യക്തിത്വവികസനത്തെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ കലകളിലുള്ള പരിശീലനം, സംശയ നിവാരണങ്ങള്‍ക്കുള്ള അവസരം എന്നിവയിലും ശ്രദ്ധ വയ്ക്കുന്നു.

റോബോട്ടിക്‌സ്, ആര്‍ട്‌സ്, മാത് ഒളിമ്പ്യാഡ് തുടങ്ങിയ STEAM (സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, ആര്‍ട്‌സ് & മാത്) പ്രോഗ്രാമുകളിലൂടെ സ്കൂളില്‍ പഠിക്കുന്നതിലും മികച്ച നിലയില്‍ പഠിക്കുവാനും കഴിവുകള്‍ ആര്‍ജിക്കുവാനും അവസരം ലഭിക്കുന്നു.

ചെസ്, സ്ക്രാബിള്‍, മറ്റ് ഗയിമുകള്‍ എന്നിവ പരിശീലിപ്പിക്കുന്നതിലൂടെ ഏകാഗ്രത വളര്‍ത്തുന്നതിനും പ്രശ്‌നങ്ങളെ നേരിടുന്നതിനുള്ള മനസാന്നിധ്യം സ്വന്തമാക്കുന്നതിനും സഹായിക്കും. വെള്ളിയാഴ്ചകളില്‍ വ്യക്തിത്വവികസനവും നേതൃത്വ പരിശീലനവും ലക്ഷ്യമിട്ട് നടക്കുന്ന ക്ലാസുകളിലും ചര്‍ച്ചകളിലും പ്രഗല്‍ഭ വ്യക്തിത്വങ്ങള്‍ കുട്ടികളുമായി സംവദിക്കുന്നു.
കുട്ടികളുടെ പഠിക്കാനുള്ള ആഗ്രഹത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്‍‌റിച്ച് പ്രധാനമായും ഉദ്ദേശിക്കുന്നത്. ബൗദ്ധികപരമായും വിവിധതരം കളികള്‍ അടിസ്ഥാനമാക്കിയും പ്രോജക്ടുകളെ അടിസ്ഥാനമാക്കിയുള്ള പഠനരീതികളിലൂടെയും മറ്റും കുട്ടികളില്‍ പഠനത്തോടുള്ള താല്‍പര്യം ആജീവനാന്തം നിലനിര്‍ത്തുന്നതിന് എന്‍‌റിച്ച് പഠനരീതി സഹായിക്കുന്നു. ഓരോ കുട്ടിയുടെയും വ്യക്തിത്വവളര്‍ച്ച ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ആത്മാര്‍ഥതയും അര്‍പ്പണബോധവുമുള്ള അധ്യാപകരിലൂടെ കുട്ടികളില്‍ പഠനത്തോട് ഇഷ്ടവും താല്‍പര്യവും വളരുന്നുവെന്ന് എന്‍‌റിച്ചിന്റെ പ്രവര്‍ത്തകര്‍ പറയുന്നു.

കുട്ടികളില്‍ നിന്ന് അസ്വസ്ഥതകള്‍ അകറ്റി അവരുടെ മനസ് ശാന്തമാക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന യോഗാ- മെഡിറ്റേഷന്‍ ക്ലാസുകള്‍ സവിശേഷശ്രദ്ധയര്‍ഹിക്കുന്നു.

പന്തളം സ്വദേശികളായ ഷിബു തോമസിനും ഭാര്യ സിന്ധു തോമസിനുമൊപ്പം മഹാരാഷ്ട്രക്കാരി റീന ജോഗല്‍കറും ചേര്‍ന്നാണ് എന്‍‌റിച്ച് ലേണിംഗ് നടത്തുന്നത്. സില്‍വന്‍, ഹണ്ടിംഗ്ടണ്‍ സ്കൂളുകളില്‍ പഠിപ്പിക്കുന്ന പാഠ്യരീതി തന്നെയാണ് എന്‍‌റിച്ചില്‍ പഠിപ്പിക്കുന്നത്. പക്ഷേ, അവരുടേതിനേക്കാള്‍ പാഠ്യേതരവിഷയങ്ങള്‍ എന്‍‌റിച്ചിനുണ്ടെന്നതാണ് എടുത്തുപറയേണ്ട ഒരു വസ്തുത. കഴിഞ്ഞ ജൂണിലാണ് എന്‍‌റിച്ച് പ്രവര്‍ത്തനമാരംഭിച്ചത്.

www.enrichlearningnj.com
email: contact@enrichlearningnj.com
phone: (973 ) 707 -6621


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top