- Malayalam Daily News - https://www.malayalamdailynews.com -

തന്റെ ജീവന്‍ ബലികൊടുത്താലും ശരി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് നരേന്ദ്ര മോദിയെ ഇല്ലാതാക്കുമെന്ന് മമത ബാനര്‍ജി

mamata-banerjee_650x400_81444064999ന്യൂഡല്‍ഹി: ഞാന്‍ മരിച്ചാലും ജീവിച്ചാലും ശരി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഞാന്‍ ഇല്ലാതാക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നോട്ട് നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ റാലിയില്‍ സംസാരിക്കവെയാണ് മമത മോദിക്കെതിരെ ആഞ്ഞടിച്ചത്.

‘ദൈവത്തെ പോലെ നടിക്കുകയാണ് പ്രധാനമന്ത്രി. വിപണികള്‍, സിനിമ, തിയറ്ററുകള്‍, എല്ലാം ദുരിതമനുഭവിക്കുകയാണ്. എന്നിട്ടും അദ്ദേഹം പൊതുജനങ്ങളെ കാര്യമാക്കുന്നില്ല’ മമത കുറ്റപ്പെടുത്തി. മോദിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും ഇല്ലാതാക്കുമെന്ന് താന്‍ പ്രതിജ്ഞ ചെയ്യുന്നതായും മമത പറഞ്ഞു.

നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുകയാണ്. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഇടതു പാര്‍ട്ടികള്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

നോട്ടുകള്‍ അസാധുവാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മമതയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ടിരുന്നു. നോട്ട് നിരോധനം പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് മമതയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആവശ്യപ്പെട്ടത്.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]