റഷ്യന്‍ ഹാക്കര്‍മാര്‍ സാന്‍‌ഫ്രാന്‍സിസ്കോ നഗരത്തിലെ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി കം‌പ്യൂട്ടറുകള്‍ തകര്‍ത്തു

san_francisco_made_its_public-167c3aabcc4fbf3bf0edb0bc5f4cf4c0ന്യൂയോര്‍ക്ക്: സാന്‍ഫ്രാന്‍സിസ്‌കോയിലെ പൊതുഗതാഗത സംവിധാനം ഹാക്കേഴ്‌സ് തകര്‍ത്തു. നഗരത്തിലെ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സിയുടെ എല്ലാ സ്റ്റേഷനുകളിലേയും കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലായതിനാല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതേത്തുടര്‍ന്നു ടിക്കറ്റ് മെഷിനുകളുടെ പ്രവര്‍ത്തനം അധികൃതര്‍ താത്കാലികമായി നിര്‍ത്തിവച്ചു.

റഷ്യന്‍ ഹാക്കര്‍മാരാണ് ഇതിന്റെ പുറകിലെന്ന് പോലീസ് കരുതുന്നതായി പറയുന്നു. കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കാന്‍ ബന്ധപ്പെടാനുള്ള ഇമെയില്‍ സന്ദേശം റഷ്യന്‍ ഇന്റര്‍നെറ്റ് കമ്പനി യാന്‍ഡെക്‌സില്‍ നിന്നാണെന്നതാണ് സംശയം ബലപ്പെടാന്‍ കാരണം. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ റഷ്യന്‍ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പല സൈറ്റുകളും ഹാക്കര്‍മാര്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

‘You Hacked, ALL Data Encrypted. Contact For Key (cryptom27@yandex.com)ID:681 ,Enter’. എന്നാണ് ഹാക്കേഴ്സ് മെസേജ് ചെയ്തിരിക്കുന്നത്.

പ്രവര്‍ത്തനം സാധാരണ ഗതിയിലാക്കാന്‍ 70,000 ഡോളറാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment