ബ്രസീലിയന്‍ വിമാനം കൊളംബിയയില്‍ തകര്‍ന്നു വീണു

2817കൊളംബിയ: ബ്രസീലിലെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ക്ലബിലെ താരങ്ങളടക്കം 80 പേരുമായി പുറപ്പെട്ട വിമാനം കൊളംബിയയില്‍ തകര്‍ന്നുവീണു. ബ്രസീലിയന്‍ ക്ലബ്ബായ ഷാപെകോന്‍സ് ടീമിലെ താരങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്.

72 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മെഡ്‌ളിന്‍ വിമാനത്താവളത്തില്‍ ഇറങ്ങവെയാണ് അപകടം. സംഭവസ്ഥലത്ത് നിന്ന് പരിക്കേറ്റ പത്ത് പേരെ ആസ്പത്രിയിലേക്ക് മാറ്റിയതായി രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബ്രസീലിയന്‍ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ടീമായ ചേപ്‌കോയിന്‍സിലെ താരങ്ങളാണ് വിമാനത്തിലുണ്ടായത്. കോപ്പാസുഡാ അമേരിക്ക ടൂര്‍ണമെന്റിനു പോകുകയായിരുന്നു ഇവര്‍.

പ്രാദേശിക സമയം രാത്രി പത്തേകാലോടെയാണ് അപകടമുണ്ടായത്. ഇന്ധനം തീര്‍ന്നതാണ് വിമാനം അപകടത്തില്‍പെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനായി കൊളംബിയന്‍ സര്‍ക്കാര്‍ രണ്ട് ഹെലികോപ്ടറുകള്‍ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

ബ്രസിലീയന്‍ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചതിനെ തുടര്‍ന്നാണ് ഒന്നാം ഡിവിഷന്‍ ടീമായ ചെപ്‌കോയിന്‍സിന് ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ സുഡോ അമേരിക്കയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. നിലവില്‍ ദേശീയ ടീമില്‍ കളിക്കുന്ന ആരും ഈ ടീമില്‍ ഇല്ലെങ്കിലും ബ്രസീലിന്റെ ജൂനിയര്‍ ടീമുകളില്‍ കളിച്ചവര്‍ ഈ ടീമിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

plane

cyaarwaxgaavz2l

Print Friendly, PDF & Email

Leave a Comment