വിരുദ്ധചിന്തകളുള്ളവരെ കൊന്നൊടുക്കുന്നത് കമ്യൂണിസമല്ല: ബി. രാജീവന്‍

idam-muscat-to-confer-award-on-kerala-academician-prof-rajeevan_storypictureതിരുവനന്തപുരം: പാര്‍ട്ടിക്ക് വിരുദ്ധമായി ചിന്തിക്കുന്നവരെ കൊന്നൊടുക്കുന്നത് കമ്യൂണിസമല്ലെന്ന് പ്രഫ. ബി. രാജീവന്‍. ഏറ്റവും ഉയര്‍ന്ന ജനാധിപത്യബോധമാണ് കമ്യൂണിസ്റ്റുകാര്‍ക്കുള്ളത്. കമ്യൂണിസം മുന്നോട്ടുവെക്കുന്ന ആശയം അടിച്ചമര്‍ത്തലല്ല.

വിമര്‍ശനത്തിനതീതമായി ഒന്നുമില്ലെന്നായിരുന്നു ഇ.എം.എസിന്‍െറ രാഷ്ട്രീയചിന്തയുടെ കാതല്‍. ചുറ്റുമുള്ളതിനെയും തന്നെയും അദ്ദേഹം വിമര്‍ശിച്ചു. ഈ വിമര്‍ശനബോധമാണ് മറ്റ് കമ്യൂണിസ്റ്റ് നേതാക്കളില്‍നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. അതിനാല്‍ ഇ.എം.എസിന് ഒരിക്കലും സ്റ്റാലിനാവാന്‍ കഴിയില്ല. പാര്‍ട്ടിയുടെ വരട്ടുതത്ത്വവാദത്തില്‍നിന്ന് രക്ഷനേടാനും അദ്ദേഹം ശ്രമിച്ചു. പാര്‍ട്ടിയിലെ വലതുപക്ഷ തിരുത്തല്‍വാദത്തിനും ഇടതുപക്ഷ തീവ്രവാദത്തിനുമെതിരായി മധ്യമാര്‍ഗമാണ് അദ്ദേഹം സ്വീകരിച്ചത്. കൊല്‍ക്കത്ത തീസിസ് കാലത്ത് പാര്‍ട്ടിയെ പിളര്‍പ്പില്‍നിന്ന് രക്ഷിച്ചത് ആ മാര്‍ഗമാണ്. ഗാന്ധിസത്തിന്‍െറ ധാര്‍മികമൂല്യങ്ങളിലേക്ക് വഴിതുറന്നതും ഇ.എം.എസാണെന്ന് അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment