Flash News

ശമ്പളം അക്കൗണ്ടില്‍ വന്നാലും രക്ഷയില്ല, ഒരാഴ്ച പിന്‍വലിക്കാവുന്നത് 24,000 രൂപ, നോട്ട് ഇല്ലാത്തതിനാല്‍ ഇതും പിന്‍വലിക്കാനാകില്ല

November 30, 2016

thomas_isaacതിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വ്യാഴാഴ്ച അക്കൗണ്ടില്‍ വരുമെങ്കിലും കാര്യമില്ല. ഈ ആഴ്ച 24,000 രൂപയേ പിന്‍വലിക്കാനാകൂ. എന്നാല്‍, ബാങ്കുകളില്‍ ആവശ്യത്തിന് പണമില്ലാത്തതിനാല്‍ ഇത്രയും തുക പിന്‍വലിക്കാന്‍ കഴിയില്ല. ശമ്പളക്കാര്‍ കൂട്ടത്തോടെ ബാങ്കുകളിലും എ.ടി.എമ്മുകളിലും എത്തിയാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യും.

10 ലക്ഷം ജീവനക്കാര്‍ക്ക് 1200 കോടി ബാങ്ക് വഴിയും 1200 കോടി ട്രഷറി വഴിയുമാണ് വിതരണം ചെയ്യേണ്ടത്. 5.5 ലക്ഷം പേര്‍ക്കാണ് ബാങ്ക് വഴി നല്‍കുന്നത്. 4.5 ലക്ഷം പേര്‍ക്ക് ട്രഷറി വഴിയും. ബാങ്കിനും ട്രഷറിക്കുമായി 500 കോടി വീതം 1000 കോടിയുടെ നോട്ടുകള്‍ എത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കാറിനെ അറിയിച്ചു.

ഈമാസം ശമ്പളവിതരണത്തിന് കാശുണ്ടെങ്കിലും കറന്‍സിയില്ലാത്തത് പ്രശ്നമുണ്ടാക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ശമ്പള ആവശ്യത്തിന് ആവശ്യമായത്ര നോട്ട് ആര്‍.ബി.ഐയുടെയോ സര്‍ക്കാറിന്‍െറയോ കൈവശമില്ല. ജീവനക്കാര്‍ ബാങ്ക് കൗണ്ടറുകളില്‍ ക്യൂനിന്നാലോ 24,000മേ കിട്ടൂ. അതുതന്നെ രണ്ടായിരത്തിന്‍െറയും 500ന്‍െറയും നോട്ടുകളായിരിക്കും. ആരും പരിഭ്രാന്തരായി പണം പിന്‍വലിക്കാന്‍ പോകേണ്ട കാര്യമില്ല. പിന്‍വലിക്കാവുന്ന തുക 24,000 ത്തില്‍ താഴെ ആക്കാനാവുമോയെന്ന് റിസര്‍വ് ബാങ്ക് ചോദിച്ചിരുന്നു. എന്നാല്‍, കഴിയില്ളെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് 1000 കോടിയുടെ നോട്ട് ആദ്യഘട്ടത്തിലും 200 കോടി പിന്നാലെയുമത്തെിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചത്.

അടുത്ത മാസം ബാങ്കുകളില്‍ നോട്ട് ലഭ്യമാകുമെങ്കിലും ശമ്പളം നല്‍കാന്‍ പണം തികയില്ളെന്നും ഐസക് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top