കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍നിന്ന് കുഞ്ഞുങ്ങളെ നിയമവിരുദ്ധമായി കടത്തുന്ന സംഘവുമായി ബന്ധമുള്ള രണ്ട് ഡോക്ടര്‍മാരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാറിന്‍െറ ആര്.ജി. കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടറായിരുന്ന ദിലീപ് ഘോഷ്, ഡോ. നിത്യാനന്ദ ബിശ്വാസ് എന്നിവരാണ് പിടിയിലായത്. അന്താരാഷ്ട്ര റാക്കറ്റുമായി ബന്ധമുള്ളവരാണ് പിടിയിലായത്.
ഡോക്ടര്‍മാര്‍ അറസ്റ്റിലായതിനു പിന്നാലെ സൗത്ത് 24 പര്‍ഗാന ജില്ലയിലെ ഫല്‍തയില്‍ ഒരു കനാലിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് മൂന്ന് കുഞ്ഞുങ്ങളെ പൊലീസ് കണ്ടെത്തി. കുഞ്ഞുങ്ങളുടെ കരച്ചില് കേട്ടാണ് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചത്. പുതപ്പില്‍ പൊതിഞ്ഞ നിലയിലാണ് രണ്ട് പെണ്‍കുഞ്ഞുങ്ങളെയും ഒരാണ്കുഞ്ഞിനെയും കണ്ടത്തെിയത്.