Flash News

ബി.ജെ.പിയുടെ വിജയം നോട്ട് അസാധുവാക്കലിനുള്ള പിന്തുണയായി കാണുന്നവര്‍ വിഡ്ഢികളെന്ന് ശിവസേന

December 1, 2016

shiv-senaമുംബൈ: മഹാരാഷ്ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയം മോദി സര്‍ക്കാറിന്‍െറ നോട്ട് അസാധുവാക്കലിനുള്ള ജനസമ്മതിയാണെന്ന് അവകാശപ്പെടുന്നവര്‍ വിഡ്ഢികളാണെന്ന് ശിവസേന മുഖപത്രം ‘സാമ്ന’. രഹസ്യ ബാന്ധവങ്ങളില്ലാതെയും പണ സമ്മര്‍ദ്ദങ്ങള്‍ക്ക് അണികള്‍ വഴങ്ങാതെയുമുള്ള ശിവസേനയുടെ നേട്ടം ശുദ്ധ വിജയമാണെന്നും ‘സാമ്ന’ അവകാശപ്പെടുന്നു.

147 മുനിസിപ്പില്‍ കൗണ്‍സിലുകളില്‍ നേരിട്ട് 52 അധ്യക്ഷ പദവിയും 800 ലേറെ സീറ്റുകളും നേടി ചരിത്രം കുറിച്ച ബി.ജെ.പി വിജയം മോദിയുടെ സാമ്പത്തിക പരിഷ്കരണത്തിനുള്ള ജനസമ്മതിയാണെന്ന് അവകാശപ്പെട്ടതിനെ വിമര്‍ശിച്ചാണ് സഖ്യ കക്ഷിയായ ശിവസേന മുഖപ്രസംഗമെഴുതിയത്. നോട്ട് അസാധുവാക്കല്‍ ജനം അംഗീകരിച്ചിരുന്നുവെങ്കില്‍ 100 ലേറെ അധ്യക്ഷ പദവികള്‍ ബി.ജെ.പി നേടിയേനെ. എന്നാല്‍, അതുണ്ടായില്ല. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നേരിട്ട് ഇറങ്ങിയാണ് ബി.ജെ.പിയുടെ വോട്ടുപിടുത്തം. ശിവസേനയില്‍ നിന്ന് ഉദ്ധവ് അടക്കം വലിയ നേതാക്കള്‍ ആരും പ്രചരണത്തിനിറങ്ങിയിരുന്നില്ല. പണാധിപത്യത്തിന് എതിരെ നില്‍ക്കാനുള്ള അണികളുടെ ആത്മവിശ്വാസം ദൃഢപെടുത്തുകയായിരുന്നു തങ്ങളുടെ ലക്ഷ്യം. അത് വിജയിച്ചു.

അവിശുദ്ധ കൂട്ടുകെട്ടില്ലാതെ ആവശ്യമായ സീറ്റുകള്‍ നേടിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. അഴിമതിക്കാരെന്ന് കണ്ടത്തെിയവരുമായി കൂട്ടുകൂടിയില്ല. കോണ്‍ഗ്രസ്, എന്‍.സി.പി, ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്നിവരുമായി പിന്നാമ്പുറ ബന്ധം സ്ഥാപിച്ചിരുന്നെങ്കില്‍ ശിവസേനയുടെ നേട്ടവും കണ്ണഞ്ചിപ്പിക്കുന്ന അത്രയാകുമായിരുന്നു. തങ്ങളുടെ വിജയം ധാര്‍മികതയുടെ വിജയമാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top