കാറ്ററിംഗ് കോളജിലെ അക്രമം: ആറു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

home-banner1ഇടുക്കി: ചിന്നക്കനാലിലെ മൂന്നാര്‍ കാറ്ററിംഗ് കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ ആറ് സീനിയര്‍ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ സൗരവ് ഭവനില്‍ സൂരജ് (19), നെയ്യാറ്റിന്‍കര ലക്ഷ്മി ഭവനില്‍ അര്‍ജുന്‍ (19), ചിന്നക്കനാല്‍ പ്ളാങ്കുടിയില്‍ ബെന്നി പൗലോസ് (20), ചുനക്കര വൈഷ്ണവത്തില്‍ വിഷ്ണു (20), കാട്ടാക്കട വല്ലത്തുകാരം ബേസില്‍ കുര്യാക്കോസ് (23), കുന്നംകുളം വാരിക്കുന്നത്ത് റിന്‍ഷാദ് (24), ചാലക്കുടി, ഐവക്കാട്ടില്‍ ക്രിസ്റ്റോ ജോയി (21), കാസര്‍കോട് തെക്കേപറമ്പില്‍ എബിന്‍ ജേക്കബ് (26), കാക്കനാട് കൃഷ്ണഭവനില്‍ അനന്തകൃഷ്ണന്‍ (20), ശാസ്താംകോട്ട മണക്കര ദേവീഭവനില്‍ അനന്തു ഉദയകുമാര്‍ (20), തിരുവള്ളൂര്‍ ഫാത്തിമ സ്ട്രീറ്റ് മുഹമ്മദ് സുഹൈല്‍ (20), തൃശൂര്‍ വാഴപ്പിള്ളില്‍ രാഹുല്‍ (21) എന്നിവരെയാണ് എസ്.ഐ കെ.എന്‍. രാമചന്ദ്രന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

സംഘം ചേര്‍ന്ന് ആക്രമിക്കല്‍, റാഗിംഗ് നിരോധന നിയമം ലംഘിക്കല്‍, കരുതിക്കൂട്ടി ആക്രമണം എന്നീ വകുപ്പുകള്‍ ചുമത്തി. ഇവരെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ മിറാജ്, ജോണ്‍ മാത്യു, അച്ചു സാബു, റോഷന്‍, സൂരജ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

Print Friendly, PDF & Email

Leave a Comment