Flash News

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്

December 2, 2016

airportന്യൂഡല്‍ഹി: ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ്. സീസണിലെ ആദ്യ മൂടല്‍മഞ്ഞാണ് ബുധനാഴ്ച മുതല്‍ ദൃശ്യമായത്. കാഴ്ചപരിധി 50 മീറ്ററില്‍ താഴെ ആയതോടെ വിമാന, ട്രെയിന്‍ ഗതാഗത സംവിധാനങ്ങളെ കാര്യമായി ബാധിച്ചു. റോഡപകടങ്ങളും പതിവായി.

ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വ്യാഴാഴ്ച രാവിലെ ഒരു മണിക്കൂര്‍ അടച്ചിട്ടു. നിരവധി സര്‍വിസുകള്‍ തിരിച്ചുവിടുകയും 77 സര്‍വിസുകള്‍ വൈകുകയും ചെയ്തു. ന്യൂഡല്‍ഹി, നിസാമുദ്ദീന്‍ സ്റ്റേഷനുകളില്‍നിന്ന് പുറപ്പെടുന്നതും എത്തേണ്ടതുമായ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി.

ഡല്‍ഹി-യമുന എക്സ്പ്രസ് പാതയില്‍ 12ഓളം അപകടങ്ങള്‍ നടന്നതായും ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഡല്‍ഹിയിലെ താപനില ഒമ്പതു ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും മൂടല്‍മഞ്ഞുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top