കമ്പനികള്‍ക്ക് ജയം; മരുന്ന് സംയുക്തങ്ങള്‍ നിരോധിച്ചത് റദ്ദാക്കി

corexന്യൂഡല്‍ഹി: 344 മരുന്ന്സംയുക്തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഡല്‍ഹി ഹൈകോടതി റദ്ദാക്കി.
കഫക്കെട്ടിന് നല്‍കുന്ന കോറക്സ് സിറപ്പ്, വിക്സ് ആക്ഷന്‍ 500 എക്സ്ട്രാ, പ്രമേഹം കുറക്കുന്നതിനുള്ള നിരവധി മരുന്നുകള്‍ തുടങ്ങിയ മരുന്ന് സംയുക്തങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ച് 10ന് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ, ഗ്ളെന്‍മാര്‍ക്, പ്രൊക്ടര്‍ ആന്‍റ് ഗാംബിള്‍, സിപ്ള തുടങ്ങിയ മരുന്ന് കമ്പനികളും, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളും ചേര്‍ന്ന് 454 ഹരജികളാണ് ഡല്‍ഹി ഹൈകോടതിയില്‍ ഫയല്‍ ചെയ്തത്.

ഡ്രഗ്സ് ആന്‍ഡ് കോസ്മറ്റിക്സ് ആക്ടിലെ ചട്ടങ്ങള്‍ പാലിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള ഡ്രഗ്സ് ആക്ടിലെ വകുപ്പുകള്‍ സര്‍ക്കാര്‍ ശരിയായല്ല പ്രയോഗിച്ചതെന്നും, ആരോഗ്യമേഖലയില്‍നിന്നും ശരിയായ വിവരങ്ങള്‍ ശേഖരിക്കാതെയാണ് സര്‍ക്കാര്‍ നടപടിയെന്നും കമ്പനികള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഉപയോക്താവിന്‍െറ ആരോഗ്യത്തിന് ഭീഷണി ഉയരുന്ന സന്ദര്‍ഭത്തിലല്ലാതെ പൊതുജന താല്‍പര്യം ചൂണ്ടിക്കാട്ടിയാണെങ്കിലും ഡ്രഗ്സ് ആക്ടിലെ സെക്ഷന്‍ 26എ പ്രയോഗിക്കാന്‍ വകുപ്പില്ല. അടിയന്തിര സാഹചര്യങ്ങളൊന്നും ഇല്ലാത്തപ്പോഴായിരുന്നു സര്‍ക്കാര്‍ നടപടിയെന്നും കോടതി പറഞ്ഞു.

Print Friendly, PDF & Email

Leave a Comment