Flash News

അസാധു നോട്ട് മാറ്റിനല്‍കുന്ന ജ്വല്ലറി ഉടമ ഉള്‍പ്പെട്ട ആറംഗസംഘം പിടിയില്‍

December 2, 2016

malayalam-daily-news-thump-1-2-3-1ഇടുക്കി: അസാധു നോട്ടുകള്‍ കമീഷന്‍ വ്യവസ്ഥയില്‍ മാറ്റിനല്‍കുന്ന ജ്വല്ലറി ഉടമ ഉള്‍പ്പെട്ട ആറംഗസംഘം പൊലീസ് പിടിയില്‍. ഇവരില്‍നിന്ന് 467 ഗ്രാം സ്വര്‍ണവും ലക്ഷംരൂപയും പിടിച്ചെടുത്തു. കട്ടപ്പനയിലെ സ്വകാര്യ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പൊലീസ് ഒരുക്കിയ കെണിയിലാണ് സംഘം കുടുങ്ങിയത്. പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി രംഗനാഥന്‍, കോന്നി മയൂരത്തില്‍ മധു, എരുമേലി നന്ദിക്കാട്ട് ഷാജി തോമസ്, തൃശൂര്‍ സ്വദേശികളായ മടത്തോലില്‍ ബാബു പരമേശ്വരന്‍, മാവേലി മറ്റം രമേശ് നാരായണന്‍, പാവമേല്‍ ഉണ്ണികൃഷ്ണന്‍, ചെറുതോണിയിലെ ജ്വല്ലറി ഉടമ ബാബു ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. 30 ശതമാനം കമീഷന്‍ വ്യവസ്ഥയില്‍ അസാധു നോട്ട് മാറ്റിനല്‍കുകയാണ് ഇവര്‍ ചെയ്തുവന്നത്.

രണ്ടുകോടിയുടെ നിരോധിച്ച നോട്ട് മാറ്റിനല്‍കണമെന്നാവശ്യപ്പെട്ടാണ് പൊലീസ് ഇവരെ വിളിച്ചുവരുത്തിയത്. ചര്‍ച്ചയില്‍ പിന്നീട് തുക 20 ലക്ഷമാക്കി ചുരുക്കി. പഴയ നോട്ടിന് പകരം നല്‍കുന്നതിനായി 2000 രൂപയുടെ ലക്ഷം രൂപയും 467 ഗ്രാം തങ്കവുമായാണ് സംഘമത്തെിയത്. തങ്കം ചെറിയ കഷണങ്ങളാക്കിയാണ് കൊണ്ടുവന്നത്. കട്ടപ്പനയിലെ സ്വകാര്യ ലോഡ്ജില്‍ പണം കൈമാറാന്‍ ഒരുങ്ങുന്ന സമയത്താണ് സംഘത്തെ വലയിലാക്കിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top