ടെന്നസി: ടെന്നസിയില്‍ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. തിങ്കളാഴ്ച ആരംഭിച്ച തീ ഇതുവരെ പൂര്‍ണമായി അണയ്ക്കാനായിട്ടില്ല. നിരവധി പേരെ ഒഴിപ്പിച്ചുമാറ്റിയെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ബുധനാഴ്ച മഴ പെയ്തതിനെ തുടര്‍ന്ന് കാട്ടുതീയുടെ വ്യാപനം കുറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച ഗാടലിന്ബര്ഗ് നഗരത്തില്‍ നിന്ന് 14,000 പേരെയാണ് ഒഴിപ്പിച്ചത്. 700 കെട്ടിടങ്ങള്‍ക്കു കേടുപാടു പറ്റി. 45 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച എല്ലാവരേയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് സിറ്റി മേയര്‍ മൈക്ക് വൈര്നര് പറഞ്ഞു. 15700 ഏക്കര്‍ കത്തിനശിച്ചുവെന്ന് ടെന്നസിയിലെ കാര്‍ഷിക മന്ത്രാലയം അറിയിച്ചു.