Flash News

തദ്ദേശീയമായി നിര്‍മിക്കുന്ന 42 യുദ്ധക്കപ്പലുകള്‍ നാവികസേനക്ക് സ്വന്തമാകും

December 3, 2016

465661-g-luthra-indian-navyകൊച്ചി: തദ്ദേശീയമായി നിര്‍മിക്കുന്ന 42 യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും രണ്ട് വര്‍ഷത്തിനുള്ളില്‍ നാവിക സേനയുടെ ഭാഗമാകുമെന്ന് ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ എ.ആര്‍. കര്‍വെ. മേക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ കപ്പല്‍ശാലകളിലായിരിക്കും ഇവ നിര്‍മിക്കുക.

യുദ്ധക്കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് ദക്ഷിണ നാവിക ആസ്ഥാനത്ത് ഷിപ്പ് റിപ്പയറിങ് യാര്‍ഡ് നാവിക സേനയുടെ പദ്ധതിയാണ്. യുദ്ധക്കപ്പലുകള്‍ക്ക് ഡ്രൈഡോക് കൊച്ചിയില്‍ ഉടന്‍ ഉണ്ടാകും. വിരമിക്കല്‍ കാലാവധിക്ക് മുമ്പ് ഉദ്യോഗസ്ഥര്‍ കൊഴിഞ്ഞുപോകുന്നത് സേനയുടെ ശേഷിയെ ബാധിക്കില്ല. നാവികസേനയില്‍ ജീവനക്കാരുടെ കുറവുണ്ട്. എന്നാല്‍, ഇത് സേനയുടെ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കില്ല.

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കന്‍ സൈന്യം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ നാവികസേന ഇടപെടുന്നില്ളെന്ന ആരോപണം ശരിയല്ല. നാവിക സേനയില്‍നിന്ന് വിരമിക്കുന്നവരുടെ സേവനം തീരദേശ പൊലീസിന് പ്രയോജനപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ ഉടന്‍ തീരുമാനമുണ്ടാകും. തീരദേശസമൂഹം അവര്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ തീരസുരക്ഷക്ക് നാവികസേനയുമായി പങ്കുവെക്കണമെന്ന് വൈസ് അഡ്മിറല്‍ അഭ്യര്‍ഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top