വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ പ്രഭാമണ്ഡല പ്രതിഷ്ഠ ശനിയാഴിച്ച വൈകിട്ട് ആറു മണിക്ക്

getnewsimagesന്യൂയോര്‍ക്ക് : വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ പ്രഭാമണ്ഡല പ്രതിഷ്ഠ ഡിസംബര്‍ മൂന്നാം തിയതി ശനിയാഴിച്ച വൈകിട്ട് ആറു മണി മുതല്‍ തുടുങ്ങുന്നതാണ്. ശ്രീ മഹാഗണപതിക്കും , ശ്രീ ഹനുമാന്‍ജിക്കുമുള്ള പഞ്ചലോഹ നിര്‍മ്മിതമായ വിഗ്രഹങ്ങള്‍ക്കു പഞ്ചലോഹ നിര്‍മ്മിതമായ അലങ്കാരങ്ങള്‍ ആണ് പ്രഭാമണ്ഡലത്തില്‍ പ്രതിഷ്ഠിക്കുന്നത്. രാവിലെ പ്രഭാമണ്ഡല ഘോഷയാത്ര വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും ഗ്രുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെയും ,പദ്മജ പ്രീമിയന്റെയും നേതൃത്വത്തില്‍ ആരംഭിച്ചു സ്റ്റാറ്റന്‍ ഐലന്‍ഡ് , ക്യൂന്‍സ് എന്നീ ക്ഷേത്രങ്ങലിലുള്ള
സ്വീകരണങ്ങള്‍ക്ക് ശേഷം വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ എത്തുന്നതാണ്. ഈ അവസരത്തില്‍ ഘോഷയാത്രയെ അമ്പലത്തിലേക്കു ആനയിച്ചു ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മശ്രീ മനോജ് നബൂതിരിയുടെ നേതൃത്വത്തില്‍ പ്രത്യേക പൂജകള്‍ നടത്തുന്നതും ആണ്.

കാലത്തിനും തോല്പിക്കാനാവാത്ത ചില വിശ്വാസങ്ങളുണ്ട്. സത്യങ്ങളുണ്ട്. ജന്മനാട്ടിലായാലും കടലുകള്‍ക്കപ്പുറമായാലും അത് ചൈതന്യം വറ്റാതെ നിലനില്ക്കും .അതാണ് വ്രതശുദ്ധിയുടെ ആതിര നിവാലിലൂടെ മകരകുളിരും മഞ്ഞും മുങ്ങിനിവരുന്ന ത്രിസന്ധ്യകളും പുലരികളുമുള്ള മണ്ഡലകാലം. എങ്ങും ഒരേയൊരു നാദം. സ്വാമി ശരണം…അവിടെ ശരണമന്ത്രങ്ങളുടെ നാളുകളുയര്‍ന്നു. മണ്ഡലകാലമായി. നടതുറന്നു. പൊന്നുപതിനെട്ടാംപടിയില്‍ സഹസ്രകോടികളുടെ തൃപ്പാദങ്ങള്‍ പതിയുകയായി.

അതിന്റെ പുണ്യം ഏറ്റുവാങ്ങി ഇങ്ങ് ന്യൂയോര്‍ക്ക് മഹാനഗരത്തിന്റെ മധ്യത്തിലും ശരണമന്ത്രങ്ങളുയരുകയാണ്. വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലാണ് മണ്ഡലകാലപുണ്യത്തിന്റെ സുകൃതം നുകരാന്‍ അവസരമൊരുക്കുന്നത്. മാലയിട്ട് വ്രതം നോറ്റ്, ശരീരവും മനസും അയ്യപ്പനിലര്‍പ്പിച്ച് ദര്‍ശന പുണ്യം നേടുന്ന നിമിഷങ്ങള്‍.

നാടുംവീടും വിട്ട് നഗര വിസ്മയങ്ങളിലേക്ക് ചെക്കേറുന്നവര്‍ക്ക് ഉള്ളിലണയാതെ സൂക്ഷിച്ച വിശ്വാസത്തെ ഊതികാച്ചിയെടുക്കുന്ന ദര്‍ശനകേന്ദ്രങ്ങള്‍ ഇതുപോലെ എവിടെ ലഭ്യമാകും? നിലാവിന്റെ നീണ്ട പുഴയൊകുന്ന വഴിത്താരയില്‍ മുങ്ങിനിവരുന്ന സുഖം. അമ്പലത്തില്‍നിന്നും കേള്‍ക്കുന്ന മേളത്തിന്റെയും ശരണംവിളികളുടെയും നാദം. കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ ദിവ്യചൈതന്യത്തില്‍ ഉറക്കംമറന്ന ദിനരാത്രങ്ങള്‍.ദര്‍ശന സാഫല്യത്തിനായി കാത്തിരിക്കുന്ന എല്ലാ അയ്യപ്പ ഭക്തന്മാര്‍ക്കും വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിലേക്ക് സ്വാഗതം.

വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ പ്രഭാമണ്ഡല പ്രതിഷ്ട കര്‍മ്മത്തിലേക്കും എല്ലാ ഭക്തരെയും സ്വാഗതം ചെയ്യുന്നതായി ക്ഷേത്ര കമ്മറ്റി അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment