Flash News

കമ്യൂണിസ്റ്റ് വിപ്ളവകാരിക്ക് ആദരവുമായി കെ.പി.സി.സിയും; ഫിദല്‍ കാസ്ട്രോ ലോകജനതക്ക് ദിശാബോധം നല്‍കിയ നേതാവെന്ന് രമേശ് ചെന്നിത്തല

December 4, 2016

ramesh-chennithalaതിരുവനന്തപുരം: ലോകജനതക്ക് ദിശാബോധം നല്‍കി ജവഹര്‍ലാല്‍ നെഹ്റുവിനും ഇന്ദിരഗാന്ധിക്കുമൊപ്പംനിന്ന് ചേരിചേരാ പ്രസ്ഥാനങ്ങളെ നയിച്ച നേതാവായിരുന്നു ഫിദല്‍ കാസ്ട്രോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ദിരഭവനില്‍ സംഘടിപ്പിച്ച ഫിദല്‍ കാസ്ട്രോ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

വിദേശ-സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ പോരാട്ടത്തില്‍ അദ്ദേഹം പ്രതീകമായി മാറി. കോളജ് പഠനകാലത്ത് തന്നെ ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയ അദ്ദേഹം വിപ്ളവകാരിയായിരുന്നെങ്കിലും കമ്യൂണിസ്റ്റായിരുന്നില്ല. ഉപരോധകാലത്ത് അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ ജനങ്ങള്‍ അമേരിക്കക്കെതിരെ പോരാടി. ക്യൂബയില്‍ മാതൃകാപരമായ ഭരണത്തിനുവേണ്ടി പോരാടിയ വിപ്ളവനായകനായിരുന്നു അദ്ദേഹമെന്നും ചെന്നിത്തല അനുസ്മരിച്ചു.

കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ അധ്യക്ഷത വഹിച്ചു. നെഹ്റു മുന്‍കൈയെടുത്ത് രൂപം കൊടുത്ത ചേരിചേരാ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ നരേന്ദ്ര മോദി നടത്തുന്ന ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. കാലങ്ങളായി ഇന്ത്യ പിന്തുടരുന്ന നയത്തില്‍ മാറ്റം വന്നാല്‍ അത് രാജ്യത്തിന്‍െറ വിശ്വാസ്യതയെ ബാധിക്കും. ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ നെഹ്റു ഊട്ടിയുറപ്പിച്ച ഇന്ത്യയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് മോദിയില്‍നിന്നുമുണ്ടാകുന്നതെന്നും സുധീരന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top