ബ്രൂക്ക്ലിന്‍(ന്യൂയോര്‍ക്ക്): ഓഫ് ഡ്യൂട്ടിയിലായിരുന്ന മുസ്ലീം വനിതാ പോലീസ് ഓഫീസറേയും, കൗമാരപ്രായക്കാരനായ മകനേയും പരസ്യമായി ആക്ഷേപിച്ച ക്രിസ്റ്റഫര്‍ നെല്‍സനെ (36) ന്യൂയോര്‍ക്ക് പോലീസ് ഞായറാഴ്ച അറസ്റ്റു ചെയ്തു.
ശനിയാഴ്ചയായിരുന്നു കേസ്സിനാസ്പദമായ സംഭവം. വൈകീട്ട് ബെ റിഡ്ജില്‍ വാഹനം പാര്‍ക്ക് ചെയ്ത് കാറില്‍ ഇരിക്കുന്നതിനിടെ, പതിനാറു വയസ്സുള്ള മകനെ ശല്യം ചെയ്യുന്നതു കണ്ടു പുറത്തിറങ്ങി കാര്യം തിരക്കി. ഇതിനിടെ വനിതാ പോലീസ് ഓഫീസറെ ഭീഷിണിപ്പെടുത്തുകയും, വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതായി നെല്‍സനെതിരെ റജിസ്റ്റര്‍ ചെയ്ത പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഹിജാബ് ധരിച്ചിരുന്ന വനിതാ പോലീസ് ഓഫീസറുടെ കഴുത്തറക്കും എന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
ഈ സംഭവത്തില്‍ ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയൊ ശക്തമായി പ്രതിഷേധിച്ചു. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ഡ്യൂട്ടിയിലിരിക്കുന്ന 900 മുസ്ലീം ഓഫീസര്‍മാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഉണ്ടെന്നും, ഇവരെ യാതൊരു കാരണവശാലും വംശീയമായി അധിക്ഷേപിക്കുവാന്‍ അനുവദിക്കയില്ലെന്നും മേയര്‍ പറഞ്ഞു.
നെല്‍സനെതിരെ വംശീയവിദ്വേഷ കുറ്റകൃതമെന്ന വകുപ്പു കൂടി ഉള്‍പ്പെടുത്തിയാണ് കേസ്സെടുത്തിരിക്കുന്നത്.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news