ഹൂസ്റ്റണ്‍: അലിഗഢ് മുസ്ലീം സര്‍വ്വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ അലിഗഢ് അലംമ്നൈ അസോസിയേഷന് ഓഫ് ടെക്സസ് വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 10 ന് ഹൂസ്റ്റണില്‍ വെച്ചു നടക്കുന്നു.
ഹൂസ്റ്റണ്‍ സൗത്ത് വെസ്റ്റ് ഫ്രീവേ കംഫര്‍ട്ട് ഇന്നില്‍ ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് പ്രസിഡന്റ് ഇര്ഫാന് ജാഫ്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കും. തുടര്‍ന്ന് 2017-2018 വര്‍ഷത്തേക്കുള്ള എക്സിക്യൂട്ടീവ്, ബോര്‍ഡ് മെമ്പേഴ്സ് എന്നിവരുടെ തിരഞ്ഞെടുപ്പും ഉണ്ടായിരിക്കും.
ടെക്സസ്സിലുള്ള എല്ലാ അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികളും യോഗത്തില്‍ വന്ന് സംബന്ധിക്കണമെന്ന് സെക്രട്ടറി അന്റലീപ് അലവി (Andaleep Alui) അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: amualuminihouston@gmail.com
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply