Flash News

കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ഒൗദ്യോഗിക വിഭാഗവും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (മര്‍കസുദ്ദഅ്വ) വിഭാഗവും ലയിക്കുന്നു

December 5, 2016

madavoor3കോഴിക്കോട്: ടി.പി.അബ്ദുല്ലക്കോയ മദനി നേതൃത്വം നല്‍കുന്ന കേരള നദ്വത്തുല്‍ മുജാഹിദീന്‍ ഒൗദ്യോഗിക വിഭാഗവും സി.പി. ഉമര്‍ സുല്ലമി നേതൃത്വം നല്‍കുന്ന കേരള നദ്വത്തുല്‍ മുജാഹിദീന്‍ (മര്‍കസുദ്ദഅ്വ) വിഭാഗവുമാണ് ലയിക്കാന്‍ ധാരണ. നേതാക്കള്‍ ലയനപ്രഖ്യാപനം നടത്തി. ലയനപ്രഖ്യാപന സമ്മേളനം ഡിസംബര്‍ 20ന് വൈകീട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. പുതിയ ഭാരവാഹികളെ സമ്മേളനത്തിലാണ് പ്രഖ്യാപിക്കുക. മാതൃസംഘടനയോടൊപ്പം യുവജന, വിദ്യാര്‍ഥി, വനിത ഘടകങ്ങളും ഇനി ഒന്നാകും. എന്നാല്‍, മറ്റൊരു പ്രബലവിഭാഗമായ വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ ഐക്യത്തില്‍ പങ്കാളിയല്ളെന്നും നേതാക്കള്‍ വ്യക്തമാക്കി.

മുജാഹിദ് പ്രസ്ഥാനത്തിലെ ഭിന്നിപ്പുകള്‍ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തിരിച്ചുവരവിനും അപകടകരമായ ചിന്തകളുടെ കടന്നുവരവിനും ഇടയാക്കുന്ന സാഹചര്യത്തിലാണ് ലയനമെന്ന് നേതാക്കള്‍ പറഞ്ഞു. ആള്‍ ദൈവങ്ങളും ആത്മീയ കേന്ദ്രങ്ങളും അനുദിനം വര്‍ധിച്ചുവരികയാണ്. ഭിന്നിപ്പുകളില്‍ മനസ്സുമരവിച്ച യുവാക്കള്‍ അരാഷ്ട്രീയ വാദത്തിലേക്കും അപകടകരമായ ചിന്തകളിലേക്കും ആകൃഷ്ടരാകുമോ എന്ന ഭയവും നിലനില്‍ക്കുന്നു. ഒരുവര്‍ഷം നീണ്ട കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ലയനം. 2002 ആഗസ്റ്റിലാണ് കേരള നദ്വത്തുല്‍ മുജാഹിദീന്‍ പിളര്‍ന്നത്.

ഇരുവിഭാഗം മുജാഹിദ് വിഭാഗങ്ങളിലെ തര്‍ക്കങ്ങളില്‍ ഉപസമിതി തീര്‍പ്പുണ്ടാക്കും. എം. അബ്ദുറഹ്മാന്‍ സലഫി, മുഹമ്മദ് നൂര്‍ഷാ, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, അഹമ്മദ് കുട്ടി, എം.ടി. അബ്ദുസ്സമദ് സുല്ലമി, കെ. സകരിയ്യ, സി. മുഹമ്മദ് സലീം, അലി മദനി മൊറയൂര്‍, അബ്ദുറഹ്മാന്‍ പാലത്ത് എന്നീ ഇരു വിഭാഗങ്ങളിലെയും നേതാക്കള്‍ ഉള്‍ക്കൊള്ളുന്നതാണ് ഉപസമിതി.

ആശയപരമായ ഭിന്നതകളില്‍ കേരള ജംഇയ്യത്തുല്‍ ഉലമയിലെ പണ്ഡിതസഭയുടെ തീര്‍പ്പ് അംഗീകരിക്കുമെന്നുംതര്‍ക്ക വിഷയങ്ങള്‍ പ്രശ്നം ഉണ്ടാക്കുന്ന തരത്തില്‍ പൊതുസമൂഹത്തില്‍ അവതരിപ്പിക്കരുതെന്നും ഇരുവിഭാഗവും ധാരണയിലത്തെി. സ്ഥാപനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ നിലനിര്‍ത്തും. ഇവയുടെ ഉടമസ്ഥത, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച് ഉപസമിതി തീരുമാനമെടുക്കും.നിലവിലെ സ്ഥാപനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കുകയും പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്യും


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top