മുംബൈ: നാവികസേന യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് ബെത്വ തുറമുഖത്ത് മറിഞ്ഞ് രണ്ടു നാവികര്‍ മരിച്ചു. 14 പേരെ രക്ഷപ്പെടുത്തി. മിസൈല്‍ വാഹിനിയായ യുദ്ധക്കപ്പല്‍ മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കുശേഷം പുറത്തിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകട സമയത്ത് 16 പേരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. 14 പേരെ കരക്കത്തെിച്ച മുങ്ങല്‍ വിദഗ്ധര്‍ പിന്നീട് രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടത്തെുകയായിരുന്നു. ഒരാളുടേത് കപ്പലിനകത്ത് കുടുങ്ങിയ നിലയിലും മറ്റെയാള്‍ കടലിലേക്ക് തെറിച്ചുപോയ നിലയിലുമായിരുന്നു. പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
അറ്റകുറ്റപ്പണിക്കുശേഷം നീറ്റിലിറക്കെ ഒരു ഭാഗത്തേക്ക് മറിയുകയായിരുന്നു. കപ്പലിന്‍െറ പ്രധാന പായ്മരം തകര്‍ന്നു. 2004ലാണ് 3,850 ടണ്‍ ഭാരവും 126 മീറ്റര്‍ നീളവുമുള്ള, കപ്പല്‍വേധ മിസൈല്‍ വാഹിനിയായ ഐ.എന്‍.എസ് ബെത്വ നീറ്റിലിറക്കിയത്. ഉറാന് കപ്പല്‍വേധ മിസൈലുകള്‍ക്കു പുറമെ ബാരക് മിസൈലുകളും ടോര്‍പിഡോകളും ഈ കപ്പലിലുണ്ട്.