കുപ്പു ദേവരാജിന്‍െറ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തില്ല

മലപ്പുറം: പൊലീസ് വെടിയേറ്റ് മരിച്ച സി.പി.ഐ മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്‍െറ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ രണ്ട് മുതിര്‍ന്ന ഡോക്ടര്‍മാരടക്കം മൂന്ന് ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന് കാണിച്ചാണ് സഹോദരന്‍ ശ്രീധരന്‍ ഹരജി തള്ളിയത്.

മൃതദേഹം ഏറ്റെടുക്കണമെന്ന് മരിച്ചവരുടെ ബന്ധുക്കളോട് രേഖാമൂലം ആവശ്യപ്പെടാന്‍ കോടതി പൊലീസിന് നിര്‍ദേശം നല്‍കി. കേസിന്‍െറ പ്രാഥമിക നടപടികളടക്കമുള്ള വീഡിയോ കുപ്പു ദേവരാജിന്‍െറ സഹോദരന്‍ ശ്രീധരന്‍, അദ്ദേഹത്തിന്‍െറ അഭിഭാഷകരായ അഡ്വ. പി.എ. പൗരന്‍, അഡ്വ. തുഷാര്‍, ഒരു ജൂനിയര്‍ അഭിഭാഷകന്‍ എന്നിവര്‍ക്ക് പബ്ളിക് പ്രോസിക്യൂട്ടറുടെ മുറിയില്‍ ഇരുന്ന് കാണാന്‍ അവസരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

കുപ്പു ദേവരാജിന്‍െറയും അജിതയുടെയും മരണം സംബന്ധിച്ച് നല്‍കിയ മറ്റൊരു ഹരജി ഒമ്പതിന് പരിഗണിക്കും. വീണ്ടും പോസ്റ്റ്മോര്‍ട്ടമാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്യുമെന്ന് കുപ്പു ദേവരാജിന്‍െറ സഹോദരന്‍ ശ്രീധരനും അഭിഭാഷകനും പറഞ്ഞു.

body-of-maoist-leader2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment