Flash News

യു.പിയില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കും

December 6, 2016

raj-babbar-family-tree-wife-son-daughter-father-name-biography-photosലഖ്നോ: യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്നും സമാജ്വാദി പാര്‍ട്ടിയുമായി സഖ്യത്തിനില്ളെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ്ബബ്ബര്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്നും മറിച്ചുള്ള പരാമര്‍ശങ്ങള്‍ ഊഹം മാത്രമാണെന്നും രാജ്ബബ്ബര്‍ പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍െറ പ്രകടനത്തെക്കുറിച്ച് ആശങ്കകളൊന്നുമില്ല. ജനങ്ങള്‍ മറ്റൊരു ബദലിനായി ആഗ്രഹിക്കുന്നതായി പ്രചാരണങ്ങളില്‍നിന്ന് മനസ്സിലാക്കിയിട്ടുണ്ട്.

ബി.ജെ.പിയോടും എസ്.പി, ബി.എസ്.പി എന്നീ കക്ഷികളോടും ജനങ്ങള്‍ക്ക് യോജിപ്പില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
എസ്.പിയുമായി സഖ്യത്തിലേര്‍പ്പെടുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം തകര്‍ക്കും. എസ്.പിയുമായി സഖ്യസാധ്യതകള്‍ ആരായാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കുകയോ സഖ്യത്തെക്കുറിച്ച് എന്തെങ്കിലും സൂചന നല്‍കുകയോ ചെയ്തിട്ടില്ല. തനിച്ചു മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. സ്ഥാനാര്‍ഥികളുടെ ആദ്യ ലിസ്റ്റ് ഈ മാസം അവസാനം പുറത്തിറക്കുമെന്നും ബബ്ബര്‍ വ്യക്തമാക്കി. സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് നല്‍കാന്‍ ഡി.സി.സി പ്രസിഡന്‍റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമാജ്വാദി പാര്‍ട്ടി ഒറ്റക്ക് ഭൂരിപക്ഷം നേടുമെന്നും കോണ്‍ഗ്രസും കൂടി ചേര്‍ന്നാല്‍ 300 സീറ്റുകള്‍ വരെ പിടിക്കാനാകുമെന്നും യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top