Flash News

അമേരിക്കന്‍ മലയാളി വെല്‍‌ഫെയര്‍ അസോസിയേഷന്‍ അനുശോചനം അറിയിച്ചു

December 6, 2016

jayalalithaaഡാളസ്: അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ ബഹു. തമിഴ് നാട് മുഖ്യമന്ത്രി ജയലളിതയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ചു.

ദ്രാവിഡ രാഷ്ട്രീയത്തിന് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിക്കൊണ്ട് അതിനെ പുതിയ മാനങ്ങളിലേക്ക് ഉയര്‍ത്തിയ വ്യക്തി എന്ന നിലയില്‍ രാഷ്ട്രീയചരിത്രം ജയലളിതയെ എന്നെന്നും സ്മരിക്കുമെന്നും, ജയലളിതയുടെ വിയോഗം തമിഴ്‌നാടിനു മാത്രമല്ല ഇന്ത്യയ്ക്ക് പൊതുവിലുള്ള നഷ്ടമാണെന്നും അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എബി തോമസ് തന്റെ അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.

കലാരംഗത്തുനിന്നും രാഷ്ട്രീയ രംഗത്തേക്ക് വരികയും ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ രാഷ്ട്രീയരംഗത്തെ തന്റെ അസാമാന്യമായ വ്യക്തിപ്രഭാവം കൊണ്ട് മാറ്റിമറിക്കുകയും ചെയ്തു പുരുഷാധിപത്യപരമായ രാഷ്ട്രീയരംഗത്ത് സ്ത്രീ വൈഭവം എടുത്തു കാട്ടിയ ഒരു ധീര വനിതയായിരുന്നു പരേതയായ ജയലളിത.

മലയാളികളെ സാഹോദര്യഭാവത്തോടെ കണ്ടിരുന്ന അയല്‍ സംസ്ഥാനത്തെ ഒരു നല്ല ഭരണാധികാരിയെയാണ് നഷ്ടമായതെന്നും അനുശോചന സന്ദേശത്തിലൂടെ അഭിപ്രായപ്പെട്ടു.

എബി തോമസ്
പ്രസിഡണ്ട്,
അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top