Flash News

തമ്പിദുരൈ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയാകും, പന്നീര്‍സെല്‍വത്തിനു മുന്നില്‍ കടമ്പകളേറെ

December 6, 2016

thambi-durai-aiadmk-leaderചെന്നൈ: ജയലളിതക്കുശേഷം എം.പിയും ലോക്സഭ ഡെപ്യൂട്ടി സ്പീക്കറുമായ എം. തമ്പിദുരൈ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയാകും. ജയലളിതയുടെ ഉറ്റതോഴി ശശികല നടരാജനോ എം. തമ്പിദുരൈയോ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാവുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ശശികല നേരിട്ട് രംഗത്തുവരാതെ പുറകില്‍ ചരടുവലിയുമായി ഒതുങ്ങുമെന്നാണ് പറയുന്നത്.

ജനറല്‍ സെക്രട്ടറിയായി എം. തമ്പിദുരൈ വരണമെന്നാണ് ബി.ജെ.പി താല്‍പര്യം. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറെ സ്വാധീനമുള്ള കൊങ്കു ബെല്‍റ്റ് എന്ന് വിളിക്കപ്പെടുന്ന പടിഞ്ഞാറന്‍ തമിഴ്നാട്ടില്‍നിന്നുള്ള നേതാവാണ് തമ്പിദുരൈ.

തമിഴ്നാട് മുഖ്യമന്ത്രിയായ ഒ. പന്നീര്‍ശെല്‍വത്തിന് വെല്ലുവിളികളേറെയാണ്. നേരത്തേ രണ്ടു തവണ മുഖ്യമന്ത്രിയായി അധികാരമേറ്റത് ജയലളിതക്ക് ബദല്‍ സംവിധാനം മാത്രമായിരുന്നു. ജയലളിതയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് അന്ന് പന്നീര്‍ശെല്‍വം പ്രവര്‍ത്തിച്ചിരുന്നത്. നാലര വര്‍ഷക്കാലം സംസ്ഥാനഭരണം ബാക്കിയുണ്ട്. ഈ കാലത്ത് പാര്‍ട്ടിയിലെ അധികാരകേന്ദ്രങ്ങളെ നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ എന്നത് സംശയമാണ്.

ജയലളിതയുടെ ഉറ്റ തോഴി ശശികലയുടെ റോള്‍ എന്തായിരിക്കുമെന്ന ചോദ്യവുമുണ്ട്. സംഘടനയിലും ഭരണത്തിലും അവരുടെ ഇടപെടല്‍ ശക്തമാകുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍.

ചെന്നൈ റോയപേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് എം.എല്‍.എമാരുടെ യോഗത്തില്‍ ഐകകണ്ഠ്യേനയാണ് പന്നീര്‍ശെല്‍വത്തെ തെരഞ്ഞെടുത്തതെങ്കിലും അതിന് മുമ്പ് ആരെ മുഖ്യമന്ത്രിയാക്കണമെന്നത് സംബന്ധിച്ച് ശശികല കുടുംബത്തിലും പാര്‍ട്ടി നേതൃത്വത്തിലും ചര്‍ച്ചകള്‍ നടന്നിരുന്നു. ശശികല വിഭാഗം പന്നീര്‍ശെല്‍വത്തെ നിര്‍ദേശിച്ചപ്പോള്‍ മറ്റൊരു വിഭാഗം പൊതുമരാമത്ത് മന്ത്രി എടപാടി പളനിച്ചാമിയുടെ പേര് ഉയര്‍ത്തി.

ജയലളിത ജീവിച്ചിരിക്കുമ്പോള്‍ രണ്ടുതവണ മുഖ്യമന്ത്രിയായി ഭരണപരിചയമുള്ള പന്നീര്‍ശെല്‍വത്തിനായിരുന്നു സ്വാഭാവിക മുന്‍തൂക്കം. ശശികല-പന്നീര്‍ശെല്‍വം വിഭാഗത്തിന് തേവര്‍സമുദായത്തിന്‍െറ പിന്‍ബലമുണ്ട്. തിങ്കളാഴ്ച രാത്രി നടന്ന എം.എല്‍.എമാരുടെ യോഗത്തിലേക്ക് പോകാതെ പന്നീര്‍ശെല്‍വവും എടപാടി പളനിച്ചാമിയും അപ്പോളോ ആശുപത്രിയില്‍ ചര്‍ച്ചയിലായിരുന്നു. പ്രത്യേക സാഹചര്യത്തില്‍ ഭിന്നത പുറത്തറിയാതിരിക്കാന്‍ പന്നീര്‍ശെല്‍വവും പളനിച്ചാമിയും പിന്നീട് ഒരേ വാഹനത്തിലാണ് എം.എല്‍.എമാരുടെ യോഗത്തിലെത്തിയത്.

panner_0_0_0_0_0_0_0_0_0_0_0

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top