Flash News

ജഗദീഷ് സിംഗ് ഖേഹാര്‍ അടുത്ത ചീഫ് ജസ്റ്റിസ്

December 6, 2016

jadadish-sing-kehar-new-chief-justiceന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ 44ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ജഗദീഷ് സിംഗ് ഖേഹാര്‍ ചുമതലയേല്‍ക്കും. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ ഖേഹാറിനെ നാമനിര്‍ദേശം ചെയ്തുള്ള കത്ത് രാഷ്ട്രപതിക്ക് കൈമാറി. വരുന്ന ജനുവരി മൂന്നിനാണ് ഠാകുര്‍ വിരമിക്കുന്നത്. അടുത്ത ദിവസം ജസ്റ്റിസ് ഖേഹാര്‍ ചുമതലയേല്‍ക്കും. ആഗസ്റ്റ് 27ന് വിരമിക്കുന്നതുവരെ 64കാരനായ അദ്ദേഹം ഈ പദവിയില്‍ തുടരും.

ഈ പദവിയിലെത്തുന്ന ആദ്യത്തെ സിഖുകാരനായിരിക്കും ഖേഹാര്‍. ജഡ്ജി നിയമനത്തിനുള്ള ദേശീയ ജുഡീഷ്യല്‍ നിയമന കമീഷനെ റദ്ദാക്കിയ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍െറ അധ്യക്ഷനായിരുന്നു ജസ്റ്റിസ് ഖേഹാര്‍. അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി റദ്ദാക്കിയ വിധിയും സഹാറ മേധാവി സുബ്രതാ റോയിയെ ജയിലിലയച്ച വിധിയും പുറപ്പെടുവിച്ച ബെഞ്ചുകള്‍ക്കും നേതൃത്വം നല്‍കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top