കപ്പല്‍ ചാലില്‍ നീന്താനിറങ്ങിയ വിദ്യാര്‍ഥികള്‍ അപകടത്തില്‍പെട്ടു; സ്പീഡ് ബോട്ടില്‍ രക്ഷിച്ചു

costal-police-stationകൊച്ചി: കൊച്ചി കായലില്‍ കപ്പല്‍ ചാലിനുകുറകെ നീന്താനിറങ്ങിയ മൂന്നുവിദ്യാര്‍ഥികള്‍ അപകടത്തില്‍പെട്ടു. ഇവരെ ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തി. ഫോര്‍ട്ട്കൊച്ചി തുരുത്തി സ്വദേശികളായ പി.എസ്. ഷമാസ് (17), ജി. അസ്ലം (15), പി.എ. യാസിര്‍ (15) എന്നിവരെയാണ് കരക്കെത്തിച്ചത്. സ്കൂളില്ലാത്തതിനത്തെുടര്‍ന്ന് മൂന്നുപേരും ഫോര്‍ട്ട്കൊച്ചി കസ്റ്റംസ് ജെട്ടിക്ക് സമീപത്തെ പഴയ ഹാര്‍ബര്‍ ജെട്ടിയില്‍ എത്തുകയും അവിടെനിന്ന് മറുകരയിലേക്ക് നീന്തുകയുമായിരുന്നു.  എന്നാല്‍, കപ്പല്‍ ചാലായ കായലില്‍ ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നു. നീന്തി കുറച്ച് കഴിഞ്ഞപ്പോള്‍ മൂന്നുപേരും തളര്‍ന്നു.

ചുഴിയുള്ള ഭാഗമായ ഡഫറിന്‍ പോയന്‍റിനടുത്തെത്തിയപ്പോഴാണ് ഇവര്‍ തളര്‍ന്ന് അവശരായത്. ഈ സമയം നാട്ടുകാരില്‍ ചിലര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ് സ്പീഡ് ബോട്ടിലെത്തി രക്ഷപ്പെടുത്തുകയായിരുന്നു.  കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച മൂന്നുപേരെയും പ്രാഥമിക ചികിത്സ നല്‍കിയശേഷം വീട്ടുകാരോടൊപ്പം വിട്ടയച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment