ജീവകാരുണ്യ രംഗത്ത് ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ മുന്നേറ്റം

helpinghandskerla_pic1ന്യൂയോര്‍ക്ക്: ലോംഗ്‌ഐലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ 21-മത് ഫണ്ട് റൈസിംഗ് ഡിന്നര്‍ ഗ്ലെന്‍ ഓക്‌സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു വര്‍ണ്ണോത്സവമായി ആഘോഷിച്ചു.

സേവനത്തിന്റെ പാതയില്‍ ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ പിന്നിടുന്ന ഹെല്‍പിംഗ് ഹാന്‍ഡ്‌സ് കൈവരിച്ച നേട്ടങ്ങള്‍ പ്രസിഡന്റ് ജോസഫ് സി. തോമസ് വിവരിച്ചു. തന്റെ പ്രസംഗത്തില്‍ പ്രസിഡന്റ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും, അര്‍ഹരായവരെ കണ്ടെത്തി സഹായം എത്തിക്കാന്‍ സഹകരിച്ച ഇതിന്റെ ട്രഷറര്‍കൂടിയായ ഏബ്രഹാം ജോസഫിനോടുള്ള നന്ദി അറിയിക്കുകയും ചെയ്തു.

മുഖ്യാതിഥിയായി എത്തിച്ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിന്റെ ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയാസ് മോര്‍ നിക്കളാവോസ് തിരുമേനിയെ ചാക്കോ കോയിക്കലേത്ത് സദസിന് പരിചയപ്പെടുത്തി. തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ തിരുമേനി ഈ സംഘടന ചെയ്യുന്ന നല്ലകാര്യങ്ങളെ പ്രകീര്‍ത്തിക്കുകയും നാട്ടില്‍ എന്നതുപോലെ ഇവിടെയും സഹായങ്ങള്‍ ആവശ്യമുണ്ട് എന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ലാലി കളപ്പുരയ്ക്കല്‍ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചു. മുഖ്യാതിഥിയായ നിക്കളാവോസ് തിരുമേനി നിലവിളക്ക് തെളിയിച്ച് ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ചു.

ജനനി ചീഫ് എഡിറ്റര്‍ ജെ. മാത്യൂസ്, ഫോമ ജനറല്‍ സെക്രട്ടറി ജിബി തോമസ്, ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, കൈരളി ടിവി ഡയറക്ടര്‍ ജോസ് കാടാപ്പുറം, പ്രവാസി ചാനല്‍ ചീഫ് എഡിറ്റര്‍ ജില്ലി സാമുവേല്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

ജാതി മത ഭേദമെന്യേ എല്ലാ സാമൂഹിക സാംസ്കാരിക സംഘടനകളുടേയും, ദേശീയ സംഘടനകളുടേയും പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

നിലമ്പൂര്‍ കാര്‍ത്തികേയന്‍ കോര്‍ഡിനേറ്റ് ചെയ്ത പല്ലവി സംഗീതാലയ മ്യൂസിക് സ്കൂളിലെ കുട്ടികളുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമിന് തുടക്കംകുറിച്ചു. ന്യൂയോര്‍ക്കിലെ നൃത്ത വിദ്യാലയങ്ങളായ നൂപുര ആര്‍ട്‌സ്, പ്രേമകലാലയം സ്കൂളിലെ കുട്ടികള്‍ മാസ്മരിക പ്രകടനം കാഴ്ചവെച്ചു. അലക്‌സ് മണലില്‍ നേതൃത്വം നല്‍കുന്ന ശ്രുതിലയ ആര്‍ട്‌സ് ഓഫ് ലോംഗ്‌ഐലന്റിലെ കുട്ടികളുടെ സമൂഹഗാനങ്ങള്‍ കാണികള്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. നോയല്‍ മണലില്‍ അവതരിപ്പിച്ച സാക്‌സഫോണ്‍ സോളോ, അനുഷ്ക ബാഹുലേയന്‍, അലക്‌സ് മണലില്‍ എന്നിവരുടെ ഗാനങ്ങള്‍ എന്നിവ ഏവരേടുയും പ്രശംസപിടിച്ചുപറ്റി.

കള്‍ച്ചറല്‍ പ്രോഗ്രാം ഒരു മെഗാ ഷോ ആകുവാന്‍ പ്രയത്‌നിച്ച ലക്ഷ്മി കുറുപ്പ്, ജാര്‍മിള പ്രേമത്യാലന്‍, നിലമ്പൂര്‍ കാര്‍ത്തികേയന്‍ എന്നിവരെ പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു. ലാലി കളപ്പുരയ്ക്കല്‍ തന്റെ പ്രസംഗത്തില്‍ എല്ലാവര്‍ഷവും ഒരു ഉപാധിയും ഇല്ലാതെ അമ്പതില്‍പ്പരം കുട്ടികളുമായി ഡാന്‍സ് പ്രോഗ്രാമിനു എത്തിച്ചേരുന്ന ലക്ഷ്മി കുറുപ്പിനെ പ്രത്യേകം അഭിനന്ദിച്ചു. നിരാലംബര്‍ക്ക് സഹായം നല്‍കുമ്പോഴുണ്ടാകുന്ന സംതൃപ്തിയാണ് എല്ലാവര്‍ഷവും ഈ പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്യാനുള്ള പ്രചോദനമെന്നും ഇവിടെയുള്ള വ്യവസായ സ്ഥാപനങ്ങളുടേയും ഉദാരമതികളായ വ്യക്തികളുടേയും അകമഴിഞ്ഞ സംഭാവനകളാണ് ഈ സംഘടനയ്ക്ക് കരുത്ത് നല്‍കുന്നതെന്ന് നന്ദിപൂര്‍വ്വം അറിയിച്ചു. സംഘടനയുടെ വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ച എല്ലാ മാധ്യമങ്ങളേയും അതിന്റെ പ്രവര്‍ത്തകരേയും നന്ദിപൂര്‍വ്വം അനുസ്മരിച്ചു. ഷെറി ജോര്‍ജ് പ്രോഗ്രാമിന്റെ എം.സിയായിരുന്നു.

ജോസ് കുര്യന്‍ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു. എബി ഡേവിഡ്, മാത്തച്ചന്‍ മഞ്ചേരില്‍, ആന്റണി മാത്യു, ജോസ് വര്‍ഗീസ് എന്നിവര്‍ ഫോട്ടോയും വീഡിയോയും കൈകാര്യം ചെയ്തു. ബിനു തോമസ് (കൈരളി ടിവി), സോജി (ഏഷ്യാനെറ്റ്), മഹേഷ് കുമാര്‍ (പ്രവാസി ചാനല്‍) എന്നിവരും സന്നിഹിതരായിരുന്നു.

ജയിംസ് തോമസ്, ഏബ്രഹാം ജോസഫ്, മാത്യു സിറിയക്, അഗസ്റ്റിന്‍ കളപ്പുരയ്ക്കല്‍, ആന്റി സി. മാത്യു, സിറിയക് ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സെക്രട്ടറി ഷൈനി മാത്യു എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. നന്ദി പ്രസംഗത്തില്‍ സ്‌പോണ്‍സര്‍മാരേയും, മെഗാ സ്‌പോണ്‍സറായ ഹാരി മിസ്ട്രി, ഗ്രാന്റ് സ്‌പോണ്‍സര്‍ കൊട്ടീലിന്‍ കേറ്റേഴ്‌സ്, ഈസ്റ്റ് വെസ്റ്റ് ജ്യൂവലേഴ്‌സ്, ദിലീപ് വര്‍ഗീസ് ന്യൂജേഴ്‌സി എന്നിവര്‍ നന്ദിയോടെ സ്മരിച്ചു. കൊട്ടീലിയന്‍ കേറ്റേഴ്‌സിന്റെ വിഭവ സമൃദ്ധമായ ഡിന്നറോടെ പ്രോഗ്രാമിന് തിരശീല വീണു.

helpinghandskerla_pic2 helpinghandskerla_pic3 helpinghandskerla_pic4 helpinghandskerla_pic5

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment