മലപ്പുറം: ഉള്‍വനത്തിലെ കരുളായി മുണ്ടക്കടവ്, പൂച്ചപ്പാറ കോളനികളില്‍ ആദിവാസി യുവതികള്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. മുണ്ടക്കടവ് ആദിവാസി കോളനിയിലെ മോഹനന്‍െറ ഭാര്യ ഗീതയും മാഞ്ചീരി പൂച്ചപ്പാറയിലെ കരിയന്‍െറ ഭാര്യ കാടയുമാണ് പ്രസവിച്ചത്. ചോലനായ്ക്ക വിഭാഗത്തില്‍പെട്ടവരാണിവര്‍.
മാവോവാദി ഭീഷണിയുള്ള പ്രദേശമായതിനാല്‍ പൊലീസ് സഹായം തേടുകയായിരുന്നു. തുടര്‍ന്ന് പൊലീസും തണ്ടര്‍ബോള്‍ട്ടും ആരോഗ്യപ്രവര്‍ത്തകരുമടങ്ങുന്ന സംഘം വനത്തിലേക്ക് പുറപ്പെട്ടു. ആദ്യം ഗീതക്കും കുഞ്ഞിനും തുടര്‍ന്ന് കാടക്കും കുഞ്ഞിനും പരിചരണം നല്കി. ഗീതയുടെ മൂന്നാം പ്രസവമാണിത്. കുഞ്ഞിന് 2.9 കിലോ ഗ്രാം തൂക്കമുണ്ട്. ഇവരുടെ മൂന്ന് പ്രസവവും വനത്തിലായിരുന്നു. കാടയുടെ അഞ്ചാമത്തെ കുഞ്ഞാണിത്. 2.7 കിലോ ഗ്രാം തൂക്കമുണ്ട്. രണ്ട് കുഞ്ഞുങ്ങളും ആരോഗ്യവതികളാണ്. ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിരോധ കുത്തിവെപ്പെടുത്തു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news