Flash News

പുതിയ ഡി.സി.സി പ്രസിഡന്‍റുമാര്‍ ഗ്രൂപ് അടിസ്ഥാനത്തിലല്ലെന്ന് സുധീരന്‍

December 9, 2016

Zemanta Related Posts Thumbnailതിരുവനന്തപുരം: പുതിയ ഡി.സി.സി പ്രസിഡന്‍റുമാരുടെ പട്ടിക ഗ്രൂപ് അടിസ്ഥാനത്തില്‍ അല്ലെന്നും മെറിറ്റ് മുന്‍നിര്‍ത്തിയുള്ള നേതൃനിരയെയാണ് ഡി.സി.സി തലത്തിലേക്ക് എ.ഐ.സി.സി കൊണ്ടുവന്നിട്ടുള്ളതെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍.

ഏതെങ്കിലും ഒരു ഗ്രൂപ്പില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതോ മുമ്പ് പ്രവര്‍ത്തിച്ചിരുന്നതോ അയോഗ്യതയായി ഹൈകമാന്‍ഡ് കണ്ടിട്ടില്ല. പാര്‍ട്ടിയെ ഒന്നായി കാണണമെന്ന സന്ദേശമാണ് പുനഃസംഘടനയിലൂടെ നല്‍കിയിരിക്കുന്നത്. പട്ടികയില്‍ ആരുടെയെങ്കിലും നഷ്ടത്തിന്‍െറയും ലാഭത്തിന്‍െറയും പ്രശ്നമില്ല. കെ.പി.സി.സി പുനഃസംഘടന വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും അതേക്കുറിച്ച് തീരുമാനമെടുക്കേണ്ടത് എ.ഐ.സി.സി ആണ്. അതേസമയം, താഴത്തെട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തിടങ്ങളില്‍ പുന$സംഘടന ഉണ്ടാകും.

രാഹുല്‍ ഗാന്ധി പ്രത്യേക താല്‍പര്യമെടുത്താണ് ഡി.സി.സി പുനഃസംഘടന സാധ്യമാക്കിയത്. സ്ഥാനമൊഴിയുന്ന ഡി.സി.സി പ്രസിഡന്‍റുമാരുടെ പ്രവര്‍ത്തനത്തില്‍ കെ.പി.സി.സിക്ക് പൂര്‍ണതൃപ്തിയുണ്ട്. അവരെ ഒരിക്കലും പാര്‍ട്ടി തഴയില്ലെന്നും സുധീരന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top