Flash News

ബോധപൂര്‍വം കുടുക്കാന്‍ നീക്കമെന്ന് ജേക്കബ് തോമസ്

December 11, 2016

jacob-thomasതിരുവനന്തപുരം: തന്നെ ബോധപൂര്‍വം കുടുക്കാനുള്ള നീക്കങ്ങള്‍ ധനവകുപ്പിന്‍െറ നേതൃത്വത്തില്‍ നടക്കുന്നതായി ആരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്, മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനും കത്ത് നല്‍കി. ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെ ലക്ഷ്യമിട്ടാണ് കത്തിലെ പല ആരോപണങ്ങളും. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ധന അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തിയിരുന്നു.

മുന്‍കാലങ്ങളില്‍ താന്‍ ജോലിനോക്കിയ തുറമുഖ വകുപ്പ്, കേരള മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്, കോസ്റ്റല്‍ ഷിപ്പിങ് വിഭാഗങ്ങളിലെ ഫയലുകളെല്ലാം ധനവകുപ്പ് പരിശോധിക്കുന്നുണ്ട്. ആഴക്കടലിലെ മണ്ണുനീക്കം ചെയ്യുന്നതിന് ഡ്രജ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതിയുണ്ടെന്ന് കണ്ടത്തൊനായി ചില ഗൂഢനീക്കങ്ങള്‍ നടത്തുകയാണ്. എന്നാല്‍, താന്‍ ജോലിനോക്കിയ വകുപ്പുകളില്‍ നടത്തുന്ന പരിശോധനകള്‍ മറ്റ് വകുപ്പുകളില്‍ കാണുന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top