ബീവിയുമ്മയ്ക്കു വേണ്ടിയുള്ള ചികിത്സാ ധനസഹായം കൈമാറി

beeviyumm-perumpuzha-thanal-charity-1ക്യാന്‍സര്‍ രോഗം ബാധിച്ചു ചികിത്സയിലുള്ള പെരുമ്പുഴ മൃഗാശുപത്രി കല്ലിങ്ങല്‍ ബഷീര്‍കുട്ടിയുടെ ഭാര്യ “ബീവിയുമ്മ” യ്ക്കു വേണ്ടി “തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി” സമാഹരിച്ച ചികിത്സാ ധനസഹായം ബഹു. കുണ്ടറ സര്‍ക്കിള്‍ ഇന്‍പെക്ടര്‍ പി.വി. രമേഷ് കുമാര്‍ കൈമാറി. ഇളമ്പള്ളൂര്‍ പഞ്ചായത്ത്‌ പതിനൊന്നാം വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി ഷൈല, പന്ത്രണ്ടാം വാര്‍ഡ്‌ മെമ്പര്‍ അനില്‍ കുമാര്‍, വേണു ബ്ലഡ് ഡോനേഷന്‍ ചെയര്‍മാന്‍ വേണുകുമാര്‍, “തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി” പ്രസിഡന്റ്‌ ഷിജു, സെക്രട്ടറി ഷിബു, ട്രഷറര്‍ ധനേഷ്, ടോട്സ് ന്‍ ടോയ്സ് സ്കൂള്‍ ഡയറക്ടര്‍ വിനോദ്, തണല്‍ ബ്ലഡ്‌ ഡോനേഴ്സ് കോ-ഓര്‍ഡിനേറ്റര്‍ സിബിന്‍, തണല്‍ ഒമാന്‍ കണ്‍വീനര്‍ ശരത്, മറ്റു എക്സിക്യുട്ടീവ്‌ അംഗങ്ങളായ ശ്യാം ദാസ്‌, വിജിത്ത്, രതീഷ്‌, അരുണ്‍, സിബി എന്നിവരും സന്നിഹിതരായിരുന്നു.

“അമ്മയുടെ മക്കള്‍ കൂടെയില്ലെങ്കിലും ഈ നാട്ടിലെ നല്ലവരായ ഒരു കൂട്ടം മക്കള്‍ അമ്മയായോടൊപ്പം ഉണ്ട്” എന്ന് ബഹു. കുണ്ടറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.വി. രമേഷ് കുമാര്‍ ധനസഹായം കൈമാറിയ ശേഷം ബീവിയുമ്മയോട് പറഞ്ഞു. തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സ നടത്തിവരുന്ന ബീവിയുമ്മക്ക് ഈ മാസം 17ആം തീയതി ഓപ്പറേഷന്‍ നിശ്ചയിച്ചിരിക്കുകയാണ്. ചികിത്സയ്ക്കും, ഓപ്പറേഷനും, മരുന്നുകള്‍ക്കും എല്ലാംകൂടി ഒരു വലിയ തുക ഇനിയും ആവശ്യമുള്ള ബീവിയുമ്മയെ സഹായിക്കാന്‍ സുമനസ്സുകള്‍ക്ക്‌ 9526840660 എന്ന നമ്പരില്‍ ബന്ധപ്പെടാം.

beeviyumm-perumpuzha-thanal-charity-2 beeviyumm-perumpuzha-thanal-charity-3 beeviyumm-perumpuzha-thanal-charity-5

Print Friendly, PDF & Email

Leave a Comment