Flash News

ഭയത്തോടും വിറയലോടും കൂടെ (വാല്‍ക്കണ്ണാടി)

December 11, 2016

bhayathodum-sizeഎന്തെ, അവന്റെ സംസാരം ഇങ്ങനെ? എന്താണ് അവന്‍ ഇങ്ങനെ പ്രതികരിക്കുന്നത് ? പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നാംഅഭിമുഖികരിക്കുമ്പോള്‍ ആ വ്യക്തിയെ ഒഴിവാക്കിപോകാനാണ് നാം ശ്രമിക്കാറുള്ളത്. അയാളുടെ വസ്ത്രധാരണം വിചിത്രമായിരിയ്ക്കുന്നു, ശരിയായ നടപ്പും ചേഷ്ടകളുമല്ല അവന്‍ കാട്ടുന്നത് തുടങ്ങി നിരവധി അസാധാരണത്വം പ്രകടിപ്പിക്കുന്ന ആളുകള്‍ നമ്മുടെ ചുറ്റിലും പലപ്പോഴും കാണാറുണ്ട്.

അമേരിക്കയില്‍ ജനസംഘ്യയുടെ 18 ശതമാനത്തിലേറെ ഇത്തരം മാനസിക അസുഖം ബാധിച്ചവരാണ്. ഏതാണ്ട് അഞ്ചില്‍ ഒരാള്‍ വീതം മാനസിക വൈകല്യം ബാധിച്ച കുട്ടികളാണ് ഇന്നുള്ളത്. സാമൂഹികമായി ഇടപെടുവാനും വികാരപരമായി ബന്ധങ്ങള്‍ നിലനിര്‍ത്താനും കഴിയാതെ മദ്യത്തിനും മയക്കു മരുന്നിനും അടിമകളായി സ്വയം നിര്‍മിച്ച തടവു പാളയത്തില്‍, ഇരുണ്ട ലോകത്തു ഒറ്റപ്പെട്ട ഒരു വലിയകൂട്ടം ജീവിതങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍ പെടാതെ ജീവിക്കുന്നുണ്ട്. 12 നും 17 നും ഇടയിലുള്ള കുട്ടികളുടെ മരണകാരണം, അപകടമരണം കഴിഞ്ഞാല്‍ ആത്മഹത്യ തന്നെ എന്നാണ് അറിയുന്നത്.

മലയാളിസമൂഹത്തിലും അപവാദമല്ല ഈ കണക്കുകള്‍. അതുകൊണ്ടുതന്നെ നമ്മെ ബാധിക്കാത്ത വിഷയമാണെന്ന് ധരിച്ചു പുറംതിരിഞ്ഞു പോകേണ്ട വിഷയവുമല്ല. സത്യത്തെ നേരിടാനുള്ള ഭയം, നമ്മെ ഉള്‍വലിവുകളുടെ നീരാളി കൈകളില്‍ അമര്‍ത്തുകയാണ്. ഭയമെന്ന വികാരമാണ് ഇന്ന് ലോകത്തെയും വ്യക്തികളെയും പിടിച്ചുനിര്‍ത്തുന്നത്.

എന്തിനെയെങ്കിലും ഭയക്കാതെ നമുക്ക് ഒരു ദിവസം മുന്നോട്ടു പോകാനൊക്കില്ല. അഭയത്തിലേക്കു നയിക്കേണ്ട വിശ്വാസഗോപുരങ്ങള്‍ നമുക്ക് ചുറ്റും നിലയുറപ്പിച്ചത്‌ നാം അറിയാതെ പോകരുത്.

NEW ORLEANS - JANUARY 01:  Quarterback Tim Tebow #15 of the Florida Gators stands on the field before the Allstate Sugar Bowl against the Cincinnati Bearcats at the Louisana Superdome on January 1, 2010 in New Orleans, Louisiana.  (Photo by Kevin C. Cox/Getty Images)   Original Filename: 95523538.jpg

ശൈശവത്തിലെ ചെറു വീഴ്ചകളാണ് നമ്മെ നടക്കാന്‍ പഠിപ്പിച്ചതെങ്കില്‍, പിന്നീട് ജീവിതത്തിലുടനീളം നേരിട്ട വീഴ്ചകളും പരാജയങ്ങളും ആണ് നമുക്ക് വ്യക്തിപരമായ ഒരു സ്വഭാവം ഉണ്ടാക്കിത്തന്നത്. ഇത്തരം ഒരു ഉള്‍വിളി ഉണര്‍ത്തുന്ന പുസ്തകമാണ് ‘Shaken.’ അമേരിക്കന്‍ പ്രൊഫഷണല്‍ ബേസ്‌ബോള്‍ താരവും, നാഷണല്‍ ഫുട്‌ബോള്‍ ലീഗില്‍ (NFL) മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ട അമേരിക്കയുടെ ഹൃദയം കവര്‍ന്ന കായിക താരമായ ടിം ടീബോ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന തിമോത്തി റിച്ചാര്‍ഡ് ടീബോ ആണ് ‘ഷെയ്ക്കണ്‍’ എന്ന പുസ്തകം രചിച്ചത്.

യൂണിവേഴ്‌സിറ്റി ഓഫ് ഫ്ലോറിഡയില്‍ വച്ച് പ്രശസ്തമായ ഹെയ്‌സ്മാന്‍ ട്രോഫി നേടുകയും പിന്നീട് ഡെന്‍‌വര്‍ ബ്രോങ്ക്‌ഹോസിന്റെയും, ന്യൂയോര്‍ക്ക് ജെറ്റ്‌സിന്റെയും തിളക്കമുള്ള നക്ഷത്രമായിരുന്നു 29കാരനായ ടിം ടീബോ.

തന്റെ സ്വന്തം ജീവിതം തന്നെ കടം കിട്ടിയതാണെന്ന തിരിച്ചറിവാണ് ടിമ്മിനെ മറ്റുള്ള ജീവിതങ്ങളില്‍ പ്രകാശമാകാന്‍ പ്രേരിപ്പിച്ചത്. തന്റെ മാതാപിതാക്കള്‍ ഫിലിപ്പീന്‍സില്‍ മിഷന്‍ വേല നടത്തുന്ന അവസരത്തിലാണ് ടിം ജനിച്ചത്. ശക്തമായ ക്രിസ്ത്യന്‍ വിശ്വാസം ഉടനീളം കാത്തുസൂക്ഷിക്കുന്ന വ്യക്തി എന്ന നിലയില്‍ പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് രംഗത്ത് ഒരു അപവാദമായി ടിം ടീബോ. ഫുട്‌ബോള്‍ കളിക്കുമ്പോള്‍ കണ്ണിനുതാഴെ കറുത്ത വരയില്‍ ബൈബിള്‍ വചനം എഴുതി വയ്ക്കുകയും പരസ്യമായി തന്നെ പ്രാര്‍ത്ഥിച്ചുകൊണ്ട് കളിയില്‍ ഇടപെടുകയും ചെയ്തു.

കളിയില്‍ തോറ്റാലും ജയിച്ചാലും അത്‌ ദൈവഹിതം എന്ന് പറയുവാനും, കാണികളെ അത്ഭുതപ്പെടുത്തിയ പ്രകടനങ്ങള്‍ ദൈവം തന്ന അവസരമെന്നു പറഞ്ഞു വിനീതനാവാനും, ഒപ്പം തോറ്റു പുറംതള്ളപ്പെട്ടപ്പോഴും, എന്റെ ഹിതമല്ല ദൈവ ഹിതമാണ് പ്രധാനം എന്ന് പറഞ്ഞു ഉയരാനും അദ്ദേഹത്തിന് സാധിച്ചു. വിവാഹം വരെ തന്റെ ബ്രഹ്മചര്യം സൂക്ഷിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

താന്‍ ജീവിതത്തില്‍ കടന്നുകയറിയ കുന്നുകളെയും അടിതെറ്റി വീണ കുഴികളെയും പരിചയപ്പെടുത്തി ജീവിതത്തിന്റെ അര്‍ത്ഥം കാണിച്ചു തരികയാണ് ഈപുസ്തകത്തിലൂടെ. ഒരു അടിസ്ഥാനത്തിനായി പരക്കം പായുന്ന യുവജനത്തിനു സ്വയം അസ്തിത്വം ഉണ്ടാക്കാന്‍ ഉപകരിക്കുന്ന ജീവിത അനുഭവങ്ങളാണ് ‘ഷെയ്ക്കണ്‍’ പറഞ്ഞുതരുന്നത്. വിജയിച്ചു കൊണ്ടേ ഇരിക്കുക എന്ന ലോക ചിന്ത വിട്ടു, മറ്റുള്ള ജീവിതത്തിനു സഹായം നല്‍കുന്ന, മറ്റുള്ള ഒരു ജീവിതത്തെയെങ്കിലും പിടിച്ചുയര്‍ത്താന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കരുത്, നമുക്ക് ദൈവത്തിന്റെ കീഴില്‍ ഒരു രാജ്യമായി ചിന്തിക്കുക പ്രവര്‍ത്തിക്കുക.

shakenfinalcoverഓരോന്ന് കൈവിട്ടു പോകുന്നു എന്നറിയുമ്പോഴാണ് ഒക്കെ എന്റെ ആയിരുന്നു എന്ന തോന്നല്‍ നമുക്ക് ഉണ്ടാവുന്നത്. പണവും പ്രതാപാവും സ്ഥാനവും മാനവും ഒക്കെ ദൈവം കടം തന്നതാണ്, ഒന്നും നമ്മുടേതല്ല എന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. ഈ ജീവിതം പോലും കടം വാങ്ങിയതാണ് , അത് തിരിച്ചേല്‍പ്പിക്കും വരെ സൂക്ഷിച്ചു ഉപയോഗിക്കിവാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അതാണ് ഭൂമിയില്‍ ഉറച്ചു നില്‍ക്കുക എന്ന (സ്റ്റേഗ്രൗന്‍ഡഡ്) കളിയില്‍ ഉപയോഗിക്കുന്ന പദപ്രയോഗത്തിന്റെ അര്‍ത്ഥം.

ഏതു വിഭാഗം എന്നല്ല നാം ചിന്തിക്കേണ്ടത്, കെട്ടിടങ്ങള്‍ അല്ല സഭകള്‍, നമ്മളുമായി ധൈര്യമായി സംവേദനം ചെയ്യുന്നവര്‍, നമ്മുടെ താഴ്ചകളില്‍ നമ്മെ കരുതുന്നവര്‍, നാമുമായി പങ്കുവെയ്ക്കാന്‍ താല്പര്യപ്പെടുന്നവര്‍, നമ്മെ ധൈര്യപ്പെടുത്തുന്നവര്‍ , നാം ധൈര്യപ്പെടുത്തുന്നവര്‍, തമ്മില്‍ പിടിച്ചുയര്‍ത്തുന്നവര്‍ അതാണ് യഥാര്‍ഥ സഭ.

ചിലപ്പോള്‍ നാം വളരെ സന്തുഷ്ടരായിരിക്കും നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ പണം ഉള്ളപ്പോള്‍, ആരോഗ്യം കുഴപ്പമില്ലാതെ പോകുമ്പോള്‍, കുടുംബം സമാധാനമായി പോകുമ്പോള്‍. ജീവിതം തകിടം മറിഞ്ഞ് ബാങ്ക് ഓവര്‍‌ഡ്രാഫ്റ്റ് ആകുന്നു, ചെക്കുകള്‍ മടങ്ങുന്നു, ബന്ധങ്ങള്‍ വഷളാകുന്നു, ഭാവിയെപ്പറ്റി അത്ര വ്യക്തത ഇല്ലാതെ പോകുന്നു, ഭയന്ന് പോകില്ലേ ? ഇത്തരം കൂരിരുള്‍ താഴ്‌വരയില്‍ കൂടി കടന്നു പോകുമ്പോള്‍ നാം ആരായിരുന്നു എന്നതിന് പ്രസക്തിയില്ല, നാം ആരുടേത് ആകുന്നു എന്നതാണ് കാര്യം.

ഇവിടെയാണ് ഭയത്തെ നാം ഉള്‍ക്കൊള്ളേണ്ടതാണ് ടിം റ്റിബോ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശക്തിയും ധൈര്യവും കരുണയും നിറഞ്ഞതാണ്. ടിം റ്റിബോ ഫൌണ്ടേഷന്‍ മഹത്തായ ഒരു കര്‍മ്മം ആണ് ചെയ്യുന്നത് . അവസരങ്ങള്‍ നഷപ്പെട്ടു എന്ന് കരുതുന്ന കുരുന്നുകള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കുകയാണ് അദ്ദേഹവും സംഘവും. സ്വയമായി ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ക്ക്, പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തവര്‍ക്കു, അവരുടെ വാക്കായി നോക്കായി പ്രവര്‍ത്തിക്കുകയാണ് ടിം റ്റിബോ. ഇത് അമേരിക്കന്‍ യുവാക്കള്‍ക്ക് ഒരു ഉത്തമ ഉദാഹരണമായി മാറുന്നു.

ഇതൊക്കെ അല്ല അമേരിക്കയെപ്പറ്റി മറ്റുള്ളവര്‍ കണക്കു കൂട്ടുന്ന ചിത്രം. വളരെ തുറന്ന യാതൊരു മറയുമില്ലാതെ , അധഃപതിച്ച സമൂഹമാണെന്നു കുറ്റപ്പെടുത്തുന്നവരുടെ മുന്‍പില്‍, വിശാല അമേരിക്കയുടെ ഉള്‍‌നാടുകളില്‍ ഇപ്പോഴും പ്രസരിച്ചു കൊണ്ടിരിക്കുന്ന തീഷ്ണമായ സദാചാരപര ബോധം, മൂല്യങ്ങള്‍, അതാണ് ഈ മഹത്തായ രാജ്യത്തിന്റെ ഉള്‍ക്കാമ്പ്.

അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ സഹായിച്ച ഒരു മുഖ്യ ഘടകം, അമേരിക്കയുടെ ആത്മാവില്‍ എന്തോ നഷ്ട്ടപ്പെട്ടു എന്ന് തിരിച്ചറിവാണ്, ഒരു ഉള്‍ഭയം! ഈ രാജ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളെ കോര്‍ത്തിണക്കിയ പാളികളില്‍ വന്ന കനത്ത വിള്ളലുകള്‍!, ഒരുവിറയല്‍!, അതെ, SHAKEN, TERRIBLY SHAKEN.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top